ബിഹാർ സ്വദേശിയായ ഓം പ്രകാശിനെയാണ് ബെംഗളൂരുവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തം വാർന്ന നിലയിൽ എച്ച്എസ്ആർ ലേ ഔട്ടിലെ വീട്ടിലാണ് അദ്ദേഹത്തിന്റെ്റെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ്റെ ഭാര്യയ്ക്ക് മരണത്തിൽ പങ്കുണ്ടെന്ന് സംശയം ഉള്ളതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. മൃതദേഹത്തിൽ കുത്തേറ്റ നിരവധി പാടുകൾ കണ്ടെത്തിയതായാണ് വിവരം. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 2015 മുതൽ 2017 വരെ അദ്ദേഹം കർണാടക പോലീസ് മേധാവിയായിരുന്നു