മുൻ എം.പി കെ.പി. ധനപാലൻ അന്തരിച്ചു

മുൻ ചാലക്കുടി എം.പിയും എറണാകുളം ഡി.സി.സി മുൻ പ്രസിഡന്റുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ രാവിലെയായിരുന്നു വിയോഗം. കോൺഗ്രസിന്റെ മുൻനിര നേതാക്കളിലൊരാളായ അദ്ദേഹം എറണാകുളം ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായിരുന്നു.

കെ.എസ്.യു വിലൂടെയാണ് പൊതുരംഗത്തേക്ക് പ്രവേശിച്ചത്. കെ.എസ്.യു എറണാകുളം ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. തുടർന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം പാർട്ടിയെ ജില്ലയിൽ ശക്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കെ.പി.സി.സി സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഹൈക്കമാൻഡ് പ്രതിനിധിയായി ലക്ഷദ്വീപിലും പ്രവർത്തിച്ചിട്ടുണ്ട്.


പാർലമെന്ററി രംഗം:

2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പുതുതായി രൂപീകരിക്കപ്പെട്ട ചാലക്കുടി മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ പതിനഞ്ചാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാർലമെന്റിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച അദ്ദേഹം ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ, കൊച്ചിൻ യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പറവൂർ നഗരസഭയിൽ പത്ത് വർഷത്തോളം കൗൺസിലറുമായിരുന്നു.1950 ഏപ്രിൽ 4-ന് നോർത്ത് പറവൂരിൽ ജനിച്ച അദ്ദേഹം ആലുവ യു.സി കോളേജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്.
ഭാര്യ:സുമം ധനപാലൻ
മക്കൾ:പരേതനായ ബ്രിജിത്, മിലാഷ്.
സംസ്കാരം പിന്നീട് നടക്കും. കെ.പി. ധനപാലന്റെ വിയോഗത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ജൂൺ ഒൻപതു മുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ തീരുമാനം. ജൂലൈ 31 അർധരാത്രി വരെ 52 ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.കേരള തീരത്തെ മത്സ്യസമ്പത്ത്...

എസ്ഐ റാങ്ക് പട്ടികയിലുള്ളവർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ നിർദേശം നൽകി ആഭ്യന്തരമന്ത്രി

എസ്ഐ റാങ്ക് പട്ടികയിലുള്ളവർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.43 പേർക്ക് നിയമനം നൽകാനാണ് നിർദേശം.ജൂൺ 9ന് കാലാവധി...

ഡിസിസി സെക്രട്ടറി വി സുധീർ കുമാറിനെതിരെ സിപിഎം

വി സുധീർ കുമാറിനെതിരെ സിപിഎം.വടകരയിൽ നിക്ഷേപം തിരിച്ച് കിട്ടാത്തതിൽ മനംനൊന്ത് വയോധികൻ ഇബ്രാഹിം കുട്ടി കോൺഗ്രസ് നേതാവിൻ്റെ വീടിൻ്റെ മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ...

തിരുവനന്തപുരത്ത് എൻജിനീയറിംഗ് കോളേജിൽ മദ്യപസംഘത്തിന്റെ ആക്രമണം

തിരുവനന്തപുരത്ത് എൻജിനീയറിംഗ് കോളേജിൽ മദ്യപസംഘത്തിന്റെ ആക്രമണം .വെഞ്ഞാറമ്മൂട് എംഎ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം ഉണ്ടായത്.ചെങ്കോട്ടുകോണം സ്വദേശി അൽ അമീനാണ് ക്രൂരമർദനമേറ്റത്.ആക്രമണത്തിൽ ഒരു വിദ്യാർത്ഥിക്ക് കാഴ്‌ച...