ഇ.ഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിൽ 6 പേരെക്കൂടി മ്യൂസിയം പൊലീസ് കസ്‌റ്റഡിയിലെടുത്തു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടക വസതിയിൽ റെയ്‌ഡ് നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്‌ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത കേസിൽ 6 പേരെക്കൂടി മ്യൂസിയം പൊലീസ് കസ്‌റ്റഡിയിലെടുത്തു.സിപിഎം നേതാവ് ചാല ഉണ്ണി, വിജയ്, സിദ്ധാർഥ്, ഷാജു, നിഷാന്ത്, ആറ്റുകാൽ ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി എ.ആർ ക്യാംപിൽ എത്തിച്ച ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 25 ആയി. പ്രതികളെ പലയിടത്തുനിന്നും അറസ്‌റ്റ് ചെയ്തതാണെന്നു പൊലീസ് അവകാശപ്പെടുമ്പോൾ കീഴടങ്ങിയാതെന്നാണ് നേതാക്കൾ സമൂഹമാധ്യമങ്ങളിൽ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റ‌ിലായ 19 പ്രതികളെ ഇന്നലെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തിരുന്നു.5 പ്രതികളുടെ ജാമ്യാപേക്ഷയിൽ മജിസ്ട്രേട്ട് കോടതി- 3 ഇന്നു വിധി പറയും.

Leave a Reply

spot_img

Related articles

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പൊലീസ്.പശ്ചിമ ബംഗാൾ സ്വദേശിയായ പ്രൊവത് ദാസ് ആണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതി...

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ്; വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണ നടപടികൾക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു.കൊല്ലം...

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800 മുതൽ 900 മെഗാവാട്ട്...

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ; സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം...