ഏറ്റുമാനൂർ വയലായിൽ നാലുപേർക്ക് ഇടിമിന്നലേറ്റു, ഒരാളുടെ നില ഗുരുതരം

ഏറ്റുമാനൂർ വയലായിൽ നാലുപേർക്ക് ഇടിമിന്നലേറ്റു, ഒരാളുടെ നില ഗുരുതരം.വെള്ളിയാഴ്ച രാത്രി 8. 30 ഓടെ ആയിരുന്നു സംഭവം. തട്ടുകടയിൽ ചായ കുടിച്ചു കൊണ്ടിരിക്കെയാണ് പ്രദേശവാസികളായ ഇവർക്ക് ഇടിമിന്നൽ ഏറ്റത്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.എല്ലാവരേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വയലാ പാലക്കുഴിയിൽ റനീഷ്, പാറത്തൊട്ടിയിൽ സന്തോഷ്, ഇലവുങ്കൽ ശശി, വല്ലാട്ടുകുന്നേൽ അജി എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.mഇടിമിന്നലിന്റെ ആഘാതത്തിൽ കടയ്ക്കു മുന്നിലെ കോൺഗ്രീറ്റ് പോസ്റ്റ് ചിതറിത്തെറിച്ചു.സമീപത്തായി രണ്ടു കുഴികൾ രൂപപ്പെട്ടു. കടയിലെ അഞ്ച് ബൾബുകൾ പൊട്ടിത്തെറിച്ചു.സമീപം നിന്ന മരത്തിലും വിള്ളലുകൾ ഉണ്ട്.മിന്നൽ ഏറ്റവർ പൊങ്ങിത്തെറിച്ചു വീഴുകയായിരുന്നു. മഴയ്ക്കുള്ള ആരംഭം കുറിക്കുന്ന സമയത്തായിരുന്നു അതിശക്തമായ മിന്നൽ ഉണ്ടായത്.

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...