വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് ആപ്പ് വഴി 15 ലക്ഷം രൂപയുടെ തട്ടിപ്പ് വ്യാപകം

കോട്ടയം മണിമല സ്വദേശിക്ക് നഷ്ടമായത് 16 ലക്ഷത്തോളം രൂപ.സമാനമായ കേസിൽ ജയിൽ കഴിയുന്ന പാലക്കാട് സ്വദേശികളായ പ്രതികൾക്കെതിരെ കൂടുതൽ കേസെടുത്ത് മണിമല പോലീസ്.ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ട് വ്യാജ ഷെയർ ട്രേഡിങ് വഴി മുടക്കുന്ന തുകയുടെ 700 ശതമാനം ലാഭം തരാം എന്ന് വിശ്വസിപ്പിച്ചു 15,95,000 രൂപ വിവിധതവണകളായി തട്ടിയെടുത്ത കേസിൽ പാലക്കാട് ആമയൂർ കൊട്ടിലിൽ ഹൗസ് മുഹമ്മദ് അബ്ദുൽ ഹക്കീം (36), ആമയൂർ കൊട്ടിലിൽ ഹൗസ് മുഹമ്മദ് ജാഫർ കെ (33) എന്നിവർക്കെതിരെയാണ് മണിമല പോലീസ് കേസെടുത്തത്.പരാതിക്കാരനെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പരിചയത്തിലായ ശേഷം ഓൺലൈൻ ട്രേഡിങ്ങിൽ പണം ഇൻവെസ്റ്റ് ചെയ്താൽ 700 ശതമാനത്തോളം ലാഭം നേടാൻ ആകുമെന്ന് വിശ്വസിപ്പിച്ചു SCBI Daily analysis 271 എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യുകയും SC-Elite എന്ന ആപ്പ് ഡൌൺലോഡ് ചെയ്യാൻ പ്രേരിപ്പിച്ചു പലതവണകളായി 15,95,000 രൂപയോളം തട്ടിക്കുകയായിരുന്നു.സമാനമായ തട്ടിപ്പിന്റെ പേരിൽ നിലവിൽ പ്രതികൾ പെരിന്തൽമണ്ണ സബ് ജയിലിലാണ്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...