മലയാറ്റൂരിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടി മരണപ്പെട്ട സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

മലയാറ്റൂരിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി മരണപ്പെട്ട സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. മലയാറ്റൂര്‍ മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് സെബിയൂരിലെ ആളൊഴിഞ്ഞ പറമ്ബില്‍ കണ്ടെത്തിയത്. ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലൻ സമ്മതിച്ചതായാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. മദ്യലഹരിയിൽ കുറ്റകൃത്യം ചെയ്‌തുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. സംശയത്തിൻ്റെ പേരിൽ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചാണ് കൊലപാതകം.

ചിത്രപ്രിയ അലനൊപ്പം പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ബൈക്കിൽ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സമീപ സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസമായി കുട്ടിക്കു വേണ്ടിയുള്ള തിരച്ചിൽ നടക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകൾ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളിൽ രക്തം പുരണ്ടിരുന്നു. ഈ മാസം ആറ് മുതല്‍ ചിത്രപ്രിയയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പോലീസും വീട്ടുകാരും അന്വേഷണം നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.ബെംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ ചിത്രപ്രിയ അവധിക്കായി നാട്ടിലെത്തിയതായിരുന്നു. കൊലപാതകത്തിൻ്റെ ഞെട്ടലിലാണ് ഗ്രാമപ്രദേശമായ മുണ്ടങ്ങാമറ്റം.

Leave a Reply

spot_img

Related articles

ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ടു എന്ന് ആരോപിച്ച്‌ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് മോശം കമന്റിട്ടു എന്ന് ആരോപിച്ച്‌ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം.അടൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം....

മധ്യവയസ്ക മരിച്ച സംഭവം കൊലപാതകം

ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയ മധ്യവയസ്ക മരിച്ച സംഭവം കൊലപാതകമെന്ന്കണ്ടെത്തൽ. സംഭവത്തിൽ ഇരട്ടസഹോദരി സജിത അറസ്റ്റിലായി.കണ്ണൂർ സ്വദേശി സവിതയാണ് (45) കൊല്ലപ്പെട്ടത്. കൊലപാതകവിവരം മറച്ചുവെച്ചതിന് സഹോദരൻ...

കൊട്ടാരക്കരയിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തി, ഗുരുതര പരിക്ക്

കൊല്ലം കൊട്ടാരക്കരയിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തി.കുത്തേറ്റ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്.സംഭവത്തിൽ പിതാവിനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരുടെയും പേരുവിവരങ്ങൾ പുറത്ത് വന്നിട്ടില്ല.മകന്...

സ്വകാര്യ ക്ലിനിക്കിലെ യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍

സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന യുവ ഡോക്ടര്‍ കഞ്ചാവുമായി പിടിയില്‍. കയ്പമംഗലത്തെ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശി ഡോ.സോനു സുരേഷ് (34) ആണ് പിടിയിലായത്....