യു.കെയിൽ മരിച്ച കോട്ടയം സ്വദേശികളായ ദമ്പതികളുടെ സംസ്‌കാരം യു.കെ യിൽ തന്നെ നിശ്ചയിച്ചു

യു.കെയിൽ മരിച്ച കോട്ടയം പനച്ചിക്കാട് സ്വദേശികളായ ദമ്പതികളുടെ സംസ്‌കാരം സെപ്റ്റംബർ 14 ന് യു.കെ യിൽ തന്നെ നിശ്ചയിച്ചു.

പനച്ചിക്കാട് ചോഴിയക്കാട് ക്ഷേത്രത്തിനു സമീപം വലിയപറമ്പിൽ അനിൽ ചെറിയാന്റെയും, ഭാര്യ സോണിയ സാറാ ഐപ്പിന്റെയും സംസ്‌കാരമാണ് സെപ്റ്റംബർ 14 ശനിയാഴ്ച റെഡിച്ചിലെ ബ്രിമിങ്ഹാമിലെ ഹോളി ട്രിനിറ്റി സിഎസ്‌ഐ പള്ളിയിൽ നടക്കുക.

കഴിഞ്ഞ ആഗസ്റ്റ് 18 നായിരുന്നു നഴ്സായിരുന്ന സോണിയയുടെ ആകസ്മിക മരണം. കാലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം നാട്ടിൽ നിന്നും യു.കെ യിലെ വീട്ടിൽ തിരിച്ചെത്തി മണിക്കൂറുകൾക്കുള്ളിൽ ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

ഭാര്യയുടെ മരണത്തിൽ അതീവ ദുഖിതനായിരുന്ന അനിൽ, പിറ്റേന്ന് യു.കെ യിലെ ഇവരുടെ വീടിനു സമീപത്തെ കാടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.

ഇവരുടെ വിദ്യാർത്ഥികളായ രണ്ട് കുട്ടികളെയും അനാഥരാക്കിയാണ് രണ്ടു പേരുടെയും വേർപാട് എന്നത് ഏറെ നൊമ്പരമായി.

കേരളത്തിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള സാമ്പത്തീക ചിലവും, കാലതാമസം അടക്കമുള്ള പ്രായോഗീക ബുദ്ധിമുട്ടും കണക്കിലെടുത്ത് ബ്രിട്ടണിലെ കേരള കൾച്ചറൽ അസോസിയേഷൻ മുൻകൈ എടുതാണ് യു.കെ യിൽ തന്നെ സംസ്‌കാരം നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ തുടങ്ങിയിരിക്കുന്നത്.

ഇരുവരുടെയും അടുത്ത കുടുംബങ്ങളിൽ നിന്നും രേഖാമൂലമുള്ള സമ്മതപ്രകാരമാണ് നടപടികൾ സ്വീകരിക്കുന്നത്.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...