ജി സുധാകരൻ പാർട്ടിയെ ചതിച്ചു; സജി ചെറിയാൻ

പാർട്ടിക്ക് അകത്തുനിന്ന് നിലപാടുകൾ പറയുകയാണ് വേണ്ടിയിരുന്നത്.അല്ലാതെ പാർട്ടിയെ ചതിക്കുന്ന നിലപാട് ചെയ്തത് ശരിയായില്ലന്ന് മന്ത്രി സജി ചെറിയാൻ.ജി സുധാകരന് പറഞ്ഞ കാര്യങ്ങൾക്ക് പാർട്ടി മറുപടി നൽകും.തനിക്കെതിരെ പറഞ്ഞ കാര്യങ്ങളിൽ മറുപടി പറയുന്നില്ല.തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഘട്ടത്തിൽ ഒരു സഖാവ് മത്സരിക്കാൻ തീരുമാനിച്ചു.അദ്ദേഹം മത്സരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മത്സരിക്കട്ടെ.പൊളിറ്റിക്കൽ ഗുണ്ടകൾ ആരാണെന്ന് അദ്ദേഹം വ്യക്തമാക്കണം.അദ്ദേഹം ഉൾപ്പെടെയുള്ളവരാണ് പാർട്ടിയെ നയിച്ചത്.അപ്പോൾ അദ്ദേഹമടക്കം ഗുണ്ടയായിരിക്കും.

രാഷ്ട്രീയ ക്രിമിനലുകളെ വളർത്തുന്നതല്ല ആലപ്പുഴയിലെ പാർട്ടി.ആലപ്പുഴ പാർട്ടിക്ക് ഒരുപാട് വെല്ലുവിളികൾ വന്നിട്ടുണ്ട്.അന്നൊന്നും ഒരു പ്രശ്നവുമില്ലാതെ വി എസ് പറയുന്നതുപോലെ നേരെ പോയി.അദ്ദേഹത്തിന് എതിരായ കമ്മീഷൻ റിപ്പോർട്ടിന്റെ കാര്യത്തിൽ നേതൃത്വം മറുപടി പറയും.63 വർഷക്കാലം പ്രവർത്തിച്ചിട്ട് എന്തിനിപ്പം ആ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞു .എന്ത് ദ്രോഹമാണ് ജി സുധാകരനോട് ചെയ്തതെന്ന് വ്യക്തമാക്കണം.പാർട്ടി ഒരുപാട് സ്ഥാനമാനങ്ങൾ ജി സുധാകരന് നൽകി.ഒരു ദ്രോഹവും അദ്ദേഹത്തിനെതിരെ ചെയ്തിട്ടില്ല.ഞങ്ങളായിട്ട് പാർട്ടിയിൽ നിന്നും ജി സുധാകരനെ പുറത്താക്കിയിട്ടില്ല.മത്സരിക്കാൻ ആണെങ്കിൽ അത് പറഞ്ഞിട്ട് ഇറങ്ങിപ്പോകണം.ഇന്നലെ വൈകിട്ടും അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു
അദ്ദേഹം ആലപ്പുഴ പാർട്ടിയുടെ ഭാഗമായി നിൽക്കണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്.വിട്ടുപിരിഞ്ഞു പോകുമ്പോൾ മറ്റ് ന്യായങ്ങൾ പറയുന്നത് ശരിയല്ല.കാലുമാറി വരുന്നവരെ എന്തിനാണ് മത്സരിപ്പിക്കുന്നതെന്ന് കോൺഗ്രസ് പറയണമെന്നും സജി ചെറിയാൻ.

Leave a Reply

spot_img

Related articles

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി ഡി സതീശൻ സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടി; KCBC മദ്യവിരുദ്ധ സമിതി

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം...

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെ ലഭിച്ചു

ജില്ലാ ജനറൽ ആശുപത്രിയിൽ ശിശുക്ഷേമ സമിതി നടത്തുന്ന അമ്മത്തൊട്ടിലിൽ ആൺകുട്ടിയെ ലഭിച്ചു.രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ഇന്ന് പുലർച്ച നാലുമണിയോടുകൂടി ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ നിന്നും...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...