ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ചേർത്ത് കഴിച്ചാൽ കുഴപ്പമാണോ?

അടുക്കളകളില്‍ നാം സ്ഥിരമായി പാചകത്തിന് ഉപയോഗിക്കുന്നവയാണ് ഇഞ്ചിയും വെളുത്തുള്ളിയും.

ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇവ രണ്ടും ദഹനം മുതല്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ വരെ സഹായിക്കും.

എന്നാല്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കഴിക്കുന്നത് അവയുടെ ഗുണങ്ങൾ കുറയ്ക്കുമോ? നമ്മുക്ക് പരിശോധിക്കാം.

ഇഞ്ചിയും വെളുത്തുള്ളിയും സംയോജിപ്പിക്കുന്നത് അഥവാ ഒരുമിച്ച് ചേര്‍ത്ത് കഴിക്കുന്നത് അവരുടെ വ്യക്തിഗത ആരോഗ്യ ഗുണങ്ങൾ കുറയ്ക്കുമെന്നത് ഒരു തെറ്റായ ധാരണയാണ്.

ഇഞ്ചിയും വെളുത്തുള്ളിയും മിക്സിംഗ് ചെയ്താല്‍ ശരിക്കും അവയുടെ ഗുണങ്ങള്‍ കൂടുമെന്നാണ് ജേണൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്.

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ചേരുമ്പോള്‍ ഇവ ശക്തമായ ആൻ്റിഓക്‌സിഡൻ്റ് പ്രവർത്തനം പ്രകടിപ്പിക്കുന്നതായി ഗവേഷകർ കണ്ടെത്തി.

അതിനാല്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കഴിക്കുന്നത് അവയുടെ മൊത്തം ഗുണങ്ങളെ കൂട്ടും.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...