പന്തളം നഗരസഭയിൽ ഭരണസമിതി തെരഞ്ഞെടുപ്പ് ഡിസംബർ 23ന്

പന്തളം നഗരസഭയിൽ ഭരണസമിതി തെരഞ്ഞെടുപ്പ് ഡിസംബർ 23ന്. ബി.ജെ.പി സസ്പെൻഡ് ചെയ്ത കെ. വി. പ്രഭയുടെ പിന്തുണയോടെ എൽ.ഡി.എഫ് അവിശ്വാസപ്രമേയം ചർച്ച ചെയ്യുന്നതിൻ്റെ തലേദിവസം നഗരസഭ ചെയർപേഴ്സണൽ സുശീല സന്തോഷവും ഡെപ്യൂട്ടി ചെയർപേഴ്സണൽ യു.രമ്യയും രാജിവെച്ചതിനെ തുടർന്നാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നത്.

തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നൈസാമിൻ്റെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ.രാവിലെ അധ്യക്ഷ തെരഞ്ഞെടുപ്പും ഉച്ചക്ക് ശേഷം ഉപാധ്യക്ഷ തെരഞ്ഞെടുപ്പുമാണ് നടക്കുന്നത്.33 നഗരസഭ കൗൺസിലിൽ 18 സീറ്റ് നേടി അധികാരത്തിലെ ത്തിയ ബി.ജെ.പി ഭരണസമിതിയിലെ ചില കൗൺസിലർമാരുടെ വിമതനീക്കത്തെ തുടർന്നാണ് രാജിവെക്കേണ്ടി വന്നത്.എൽ.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയം ഡിസംബർ 4 ന് ചർച്ചക്ക് എടുക്കാനിരിക്കെ 3 ന് വൈകീട്ടാണ് രാജി വെച്ചത്.

വിമതരെ ഒപ്പം നിർത്താനുള്ള ബി.ജെ. പി ജില്ല നേതൃത്വത്തിൻ്റെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് ഇരുവരോടും രാജിവെക്കാൻ ആവശ്യപ്പെട്ടത്. ജില്ല പ്രസിഡൻറ് പലതവണ ശ്രമിച്ചെങ്കിലും വിമത പക്ഷത്തുണ്ടായിരുന്ന കെ.വി.പ്രഭയും, കി ഷോർ കുമാറും , കോമളവല്ലിയും ജില്ല നേതൃത്വത്തിന് പിടി നൽകിയില്ല.രാജിവെച്ച ശേഷവും പലരുമായി ആശയവിനിമയം നടത്തിയെങ്കിലും വിമതർ കടുത്ത നിലപാടുമായി മുന്നോട്ടു പോകുകയാണ്. കെ. വി പ്രഭയും കിഷോർ കുമാറും , ജെ കോമളവല്ലിയും ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...