തൃശ്ശൂർ എടുക്കാനല്ല, തൃശ്ശൂരിൻ്റെ ദാസനായി പ്രവർത്തിക്കും

കെ മുരളീധരന് വൻ സ്വീകരണമൊരുക്കി കോൺഗ്രസ് പ്രവർത്തകർ.

തൃശ്ശൂർ എടുക്കാനല്ല, തൃശ്ശൂരിൻ്റെ ദാസനായി പ്രവർത്തിക്കാനാണ് വന്നതെന്ന് മുരളീധരൻ.

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ തൃശ്ശൂരിലെത്തിയ മുരളീധരന് വൻ സ്വീകരണം ഒരുക്കി കോൺഗ്രസ് പ്രവർത്തകർ.

ഇന്ന് 11 മണിയോടെ തൃശൂരിൽ എത്തിയ മുരളീധരനെ സ്വീകരിക്കാൻ നൂറു കണക്കിന് പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.

ഈ തിരഞ്ഞെടുപ്പ് കൗരവ- പാണ്ഡവ യുദ്ധംപോലെയെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ പറഞ്ഞു. ധർമയുദ്ധത്തിൽ എതിർപക്ഷത്തുള്ളവർ ബന്ധുക്കളല്ല.

ലീഡർ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ വർഗീയതയ്ക്ക് സ്ഥാനമില്ലെന്ന് യുഡിഎഫ് തെളിയിക്കുമെന്നും മുരളീധരൻ പറഞ്ഞു.

ഈ സീറ്റ് നിലനിർത്താനും വർഗീയതയെ ഈ മണ്ണിൽനിന്ന് തുടച്ചുനീക്കാനുമുള്ള പോരാട്ടമാണ് തൃശ്ശൂരിലേത്. ലീഡർ അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണിൽ വർഗീയതയ്ക്ക് സ്ഥാനമില്ലെന്ന് യുഡിഎഫ് തെളിയിക്കും, മുരളീധരൻ പറഞ്ഞു. തൃശ്ശൂർ എടുക്കാനല്ല, തൃശ്ശൂരിൻ്റെ ദാസനായി പ്രവർത്തിക്കാനാണ് ഇവിടെ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....