ഹമാസിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാ അല്‍ ബര്‍ദവീല്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍ ഖാന്‍ യൂനിസില്‍ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.സലായുടെ ഭാര്യയും കുട്ടിയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂവരുടേയും മരണം ഹമാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഭാര്യയോടൊപ്പം പ്രാര്‍ഥിച്ചുകൊണ്ടിരിക്കെയാണ് സലായ്ക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ രക്തം വിമോചനത്തിൻ്റേയും സ്വാതന്ത്ര്യത്തിൻ്റേയും ഇന്ധനമായി നിലനില്‍ക്കുമെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.ഹമാസിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗവും പലസ്തീന്‍ റെസിസ്റ്റൻസ് ഓര്‍ഗനൈസേഷൻ്റെ വക്താവുമായിരുന്നു. 2006 മുതല്‍ 2018 വരെ പലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായിരുന്നു സലാ.അതേസമയം ചൊവ്വാ‍ഴ്ച വെടിനിര്‍ത്തല്‍ ലംഘിച്ച്‌ ഇസ്രയേല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 634 പേരാണ് കൊല്ലപ്പെട്ടത്

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...