കുട്ടികൾ കാൺകെ ലൈംഗിക ബന്ധം; പോക്സോ നിയമ പ്രകാരം കുറ്റകൃത്യമാണെന്ന് ഹൈകോടതി

പ്രായപൂർത്തിയാകാത്ത കുട്ടിക്കു മുന്നില്‍ നഗ്നരായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതും നഗ്നശരീരം കുട്ടി കാണുന്നതും പോക്സോ നിയമ പ്രകാരം കുറ്റകൃത്യമാണെന്ന് ഹൈകോടതി.

സ്ത്രീയുമായുള്ള ലൈംഗിക ബന്ധം അവരുടെ 16 വയസുള്ള മകൻ കാണാനിടയാവുകയും തുടർന്ന് കുട്ടിയെ മർദിക്കുകയും ചെയ്തതിനെ തുടർന്നെടുത്ത പോക്സൊ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഫൈസല്‍ ഖാൻ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം.

തിരുവനന്തപുരത്തെ ലോഡ്ജില്‍ വെച്ച്‌ വാതില്‍ അടക്കാതെ കുട്ടിയുടെ മാതാവുമായി പ്രതി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതാണ് കേസിനാസ്പദമായ സംഭവം. സാധനങ്ങള്‍ വാങ്ങാൻ പറഞ്ഞയച്ച 16 വയസുള്ള കുട്ടി വാതില്‍ തുറന്ന് അകത്തേക്ക് വന്നപ്പോള്‍ ഇത് കാണാനിടയായി. തുടർന്ന് പ്രതി കുട്ടിയെ മർദിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു.സംഭവത്തില്‍ കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...