ചര്‍മ്മം ചെറുപ്പമാകാൻ അത്തിപ്പഴം കഴിച്ചാൽ മതിയോ?

ഒമേഗ 6 ഫാറ്റി ആസിഡ്, ഫൈബര്‍, കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയവ അടങ്ങിയതാണ് അത്തിപ്പഴം.

ഫൈബര്‍ അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ദഹനക്കേടിനെ തടയാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും.

അത്തിപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്.

സോഡിയം കുറവുമാണ്.

അതിനാല്‍ ഇവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

കൂടാതെ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.

ഗ്ലൈസമിക് സൂചിക കുറവും ഫൈബര്‍ അടങ്ങിയതുമായ അത്തിപ്പഴം കുതിര്‍ത്തത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

കാത്സ്യവും ഫോസ്ഫറസും അടങ്ങിയ അത്തിപ്പഴം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

ചില ക്യന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.

ഇവ കഴിക്കുന്നത് രാത്രി നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും അത്തിപ്പഴം പതിവായി കഴിക്കുന്നത് നല്ലതാണ്.

പ്രത്യേകിച്ച് വെള്ളത്തിൽ കുതിർത്ത അത്തിപ്പഴം കഴിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.

അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ഇ, സിങ്ക് തുടങ്ങിയവയാണ് ചര്‍മ്മത്തെ പ്രായമാകുന്നതിന്‍റെ സൂചനകളില്‍ നിന്നും സംരക്ഷിക്കുന്നത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....