തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ്; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി ജെ പി നദ്ദ

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ.

സംഭവം വിഷയം വിശദമായി പരിശോധിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെയാണ് വിഷയം അറിഞ്ഞതെന്ന് ജെ പി നദ്ദ പറഞ്ഞു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി വിഷയം സംസാരിച്ചുവെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും നദ്ദ വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ജെ പി നദ്ദയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡുവാണ് ജഗന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയത്.

Leave a Reply

spot_img

Related articles

തമിഴ്‌നാട്ടിൽ വനിതാ സർക്കാർ ജീവനക്കാർക്ക് ഇനി മൂന്നാം പ്രസവത്തിനും ഒരു വർഷത്തെ ശമ്പളത്തോടു കൂടിയ അവധി

തമിഴ്‌നാട്ടിലെ വനിതാ സർക്കാർ ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി സുപ്രധാന പ്രഖ്യാപനവുമായി സർക്കാർ. സംസ്ഥാനത്തെ വനിതാ ജീവനക്കാരുടെ പ്രസവാവധി ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, മൂന്നാമത്തെ പ്രസവത്തിനും...

കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്

കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അധ്യക്ഷത വഹിക്കും. സോണിയ ഗാന്ധി,...

വന്ദേമാതരം വിവാദങ്ങളില്‍ പ്രതികരണവുമായി മല്ലികാർജുൻ ഖാർഗെ

സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.മഹാത്മാഗാന്ധിയും ജവഹർലാല്‍ നെഹ്‌റുവും സർദാർ വല്ലഭ്ഭായ് പട്ടേലും ആലപിച്ച അതേ...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂവെന്ന് ഹൈക്കമാൻഡ്

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സംസ്ഥാന ഘടകങ്ങളോട് നിർദ്ദേശം ആവർത്തിച്ച് കോൺഗ്രസ്.പാർട്ടി പരിപാടികളിൽ ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂവെന്ന്...