ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം; കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ട്, ഡിഐജി എന്നിവർക്കെതിരെ കേസെടുത്തു

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. സസ്പെൻഷനിലുള്ള ജയിൽ ഡിഐജി അജയകുമാർ, കാക്കനാട് ജില്ല ജയിൽ സൂപ്രണ്ട് രാജു എബ്രഹാം അടക്കം എട്ടു പേർക്കെതിരെയാണ് ഇൻഫോപാർക്ക് പൊലീസ് കേസടുത്തത്. ജയിലിൽ നിന്നുള്ള പരാതിയെ തുടർന്നാണ് നടപടി. ജയിലിനുള്ളിൽ വച്ച് ബോബി ചെമ്മണ്ണൂരിന് അനധികൃതമായി പണം കൈമാറി എന്നും പരാതി ഉണ്ടായിരുന്നു.എഫ്ഐആറിന്റെ പകർപ്പ് 24 ന് ലഭിച്ചു നടി ഹണി റോസ് നൽകിയ പരാതിയിൽ കാക്കനാട് ജില്ല ജയിലിൽ റിമാൻഡിൽ കഴിയവെയാണ് ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സന്ദർശനത്തിന് ജയിൽ ഡിഐജി അവസരം ഒരുക്കിയത്.ജയിൽ ഡിഐജി ആയിരുന്ന അജയകുമാറിന്റെ നേതൃത്വത്തിൽ ആളുകളെ ജയിലിൽ എത്തിച്ച രണ്ടുമണിക്കൂർ നേരം സൂപ്രണ്ടിന്റെ മുറിയിൽ ബോബി ചെമ്മണ്ണൂരുമായി സംസാരിക്കാൻ അവസരം ഉണ്ടാക്കുകയായിരുന്നു.ഈ പരാതിയിൽ നിലവിൽ മധ്യ മേഖല ജയിൽ ഡിഐജിയും,ജയിൽ സൂപ്രണ്ടും അടക്കം സസ്പെൻഷനിലാണ്.ഇതിന് പിന്നാലെയാണ് ജയിൽ അധികൃതർ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.കണ്ടാലറിയാവുന്ന ആറുപേരും കേസിൽ പ്രതികളാണ്.ഇതിൽ രണ്ടുപേർ വനിതകളാണ്.ഇതോടെ നിലവിൽ സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉൾപ്പെടെ രേഖപ്പെടുത്തേണ്ടി വരും. കേസിൽ ബോബി ചെമ്മണ്ണൂരിനെ പ്രതിയാക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

അപ്രതീക്ഷിത കാറ്റും കോളും കായലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു

വേമ്പനാട് കായലിൽ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റിലും കോളിലും അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു. മുഹമ്മ ബോട്ട് ജെട്ടിയിൽ ഇന്ന് വൈകിട്ട് അഞ്ച്...

അടൂരിൽ ലോറിയിൽ നിന്നും ഹിറ്റാച്ചി തെന്നി റോഡിലേക്ക് മറിഞ്ഞു

ഇന്ന് വൈകിട്ട് ആറരയോടെ അടൂർ ബൈപാസ് റോഡിൽ വട്ടത്തറ പടിക്കു സമീപം ഇട റോഡിൽ നിന്നും ബൈപാസിലേക്ക് കയറിയ ലോറിയിൽ...

‘വിഴിഞ്ഞത്ത് പ്രധാനമന്ത്രിക്ക് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കേണ്ട കാര്യമുണ്ടായിരുന്നില്ല, മുഖ്യമന്ത്രിയില്‍ നിന്ന് വേറെന്ത് പ്രതീക്ഷിക്കാന്‍?’ ആഞ്ഞടിച്ച് കെ സുധാകരന്‍

വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെ പ്രധാനമന്ത്രിയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയും അപമാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയെ തന്നെ പ്രധാനമന്ത്രി അപമാനിച്ചിട്ടും...

വയനാട്ടിൽ എയിംസ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ . ആൻഡ് റിസർച്ച് അനുവദിക്കണം – പ്രിയങ്ക ഗാന്ധി എംപി

വയനാട്ടിലെ ആരോഗ്യരംഗം ശക്തിപ്പെടുത്താൻ എയിംസ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് വയനാട്ടിൽ സ്ഥാപിക്കണമെന്ന് ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി...