‘കുട്ടികളെ വാഹനത്തിൽ തനിച്ചിരുത്തി പോയാൽ പണികിട്ടും, കർശന നടപടി, ആറുമാസം വരെ തടവ്’; ട്രാഫിക് നിയമങ്ങൾ കർശനമാക്കി കുവൈറ്റ്

കുവൈറ്റിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു. പത്ത് വയസിന് താഴെയുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോയാൽ ഗുരുതര ട്രാഫിക് നിയമ ലംഘനമായി കണക്കാക്കും. ഏപ്രിൽ 22 മുതൽ കുവൈത്തിൽ പുതിയ ട്രാഫിക് നിയമ ഭേദഗതി പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.ശിക്ഷകളിൽ ആറുമാസം വരെ തടവോ 500 ദിനാർ പിഴയോ രണ്ടും കൂടിയോ ഉൾപ്പെട്ടേക്കാം. പ്രായപൂർത്തിയായ ഒരാൾ എപ്പോഴും വാഹനത്തിൽ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണം.പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി ഡ്രൈവർ പുറത്തിറങ്ങിപോയാൽ ഗുരുതര ട്രാഫിക് നിയമ ലംഘനമായി കണക്കാക്കുമെന്ന് “യൂണിഫൈഡ് ഗൾഫ് ട്രാഫിക് വീക്ക് 2025” കമ്മിറ്റിയുടെ തലവൻ ബ്രിഗേഡിയർ മുഹമ്മദ് അൽ സുബ്ഹാൻ അറിയിച്ചു.ഇത്തരമൊരു സാഹചര്യത്തിൽ കുട്ടിയെ കണ്ടെത്തിയാൽ ചൈൽഡ് പ്രൊട്ടക്ഷൻ നിയമപ്രകാരം ഡ്രൈവർ ഉത്തരവാദിയാകും.പത്തുവയസിൽ താഴെയുള്ള കുട്ടികൾ എല്ലായ്പ്പോഴും പിൻസീറ്റിൽ ഇരിക്കണമെന്നും ബ്രിഗേഡിയർ അൽ സുബ്ഹാൻ പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....