ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം സുഗമമാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി ഹൈക്കോടതി

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം സുഗമമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. ഭക്തര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കര്‍മപദ്ധതി രണ്ടുമാസത്തിനകം തയ്യാറാക്കണമെന്ന് കോടതി നിര്‍ദേശിച്ചുഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തുന്നവര്‍ മണിക്കൂറുകള്‍ വരി നിന്ന് ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ദര്‍ശനം സുഗമമാക്കാനാണ് നിര്‍ദേശങ്ങള്‍. സാധാരണ ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും ക്ഷേത്രത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരുടെ എണ്ണം ശാസ്ത്രീയമായി തിട്ടപ്പെടുത്തണം. അതിനനുസരിച്ചാകണം പ്രവേശനം. ഭക്തര്‍ക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും വെവ്വേറെ പോയിന്റുകള്‍ സ്ഥാപിക്കണം. 300-500 പേരുള്‍പ്പെട്ട ഗ്രൂപ്പുകളെ എ, ബി, സി എന്നിങ്ങനെ തിരിച്ച്‌ ഓരോ ഗ്രൂപ്പിനെയും ഏകദേശ ദര്‍ശനസമയം അറിയിക്കണം. ഇതുമൂലം ഏറെ നീണ്ട കാത്തുനില്‍പ്പ് ഒഴിവാക്കാനാകും. സ്‌പോട്ട് ബുക്കിങ്ങിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണം. പൂജാ ചടങ്ങുകളുടെ സമയവിവരം അറിയിക്കാന്‍ മൊബൈല്‍ ആപ്പും ദര്‍ശനത്തിനുള്ള ക്യൂവിന്റെ നീക്കം കാണിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലേയും വേണം.

ഭക്തര്‍ക്ക് വെള്ളം, ഇരിപ്പിടം, ലഘുഭക്ഷണം, തണല്‍, ഫാന്‍ എന്നിവ ഉറപ്പാക്കണം. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കും വിശ്രമസ്ഥലത്തിനു പുറമേ ദര്‍ശനത്തിന് മുന്‍ഗണനയും ഉറപ്പാക്കണം. ഭക്തര്‍ക്ക് മാന്യമായ ദര്‍ശനം ഉറപ്പാക്കണം. ജീവനക്കാരുടെ മോശം പെരുമാറ്റം തടയണം. ഇവര്‍ക്ക് പതിവായി പരിശീലനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.ആഴ്ചയില്‍ രണ്ട് ദിവസം ഓണ്‍ലൈന്‍ ബുക്കിങ് പരിഗണിക്കണം. ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്നവരുടെ സൗകര്യാര്‍ഥമാണ് ഓണ്‍ലൈന്‍ സൗകര്യം നിര്‍ദേശിച്ചിരിക്കുന്നത്. തന്ത്രിയുമായി കൂടിയാലോചിച്ച്‌ ദര്‍ശനസമയം കൂട്ടുന്ന കാര്യം പരിഗണിക്കാനും ജസ്റ്റിസ് വി. രാജാ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. വകുപ്പുകളുടെ ഏകോപനത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

ചേരാനല്ലൂർ അപകടം; ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി

17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി .കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി,...

സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിൽ

സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി .ഇന്ന്...

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ഒരാൾ കൂടി അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായ ജയലാൽ ആണ് അറസ്റ്റിലായത്.ദേവസ്വംബോർഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാൾ.മിൽമ...

ശിശുമരണങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ ഇടപെടൽ: സ്ഥിതി വിലയിരുത്താൻ കെ.മുരളീധരൻ നാളെ അട്ടപ്പാടിയിലെത്തും

അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യസംവിധാനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും അടിയന്തര ഇടപെടലുകൾ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ നാളെ (31) അട്ടപ്പാടിയിലെത്തും. രാവിലെ 9.30ന്...