കോണ്‍ഗ്രസിനെതിരെ ശശി തരൂര്‍

കോണ്‍ഗ്രസിനെതിരെ ഒളിയമ്ബുമായി മുതിര്‍ന്ന നേതാവ് ശശി തരൂര്‍.വിയോജിപ്പുകള്‍ തെരഞ്ഞെടുപ്പിന് മുന്‍പായിരിക്കണമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യനന്മക്കായി ഒന്നിച്ചുനില്‍ക്കണമെന്നും ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.ട്രംപ്- മംദാനി കൂടിക്കാഴ്ചയെ പുകഴ്ത്തിയാണ് തരൂരിന്റെ പോസ്റ്റ്.തെരഞ്ഞെടുപ്പിന് മുമ്ബുള്ള വിയോജിപ്പുകള്‍ സ്വാഭാവികമാണ്. എന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷം ആ വിയോജിപ്പുകളെല്ലാം മറന്ന് രാജ്യനന്മയ്ക്കായി എല്ലാവരും ഒരുമിച്ച്‌ നില്‍ക്കണം. അങ്ങനെയാണ് ജനാധിപത്യം നിലനില്‍ക്കുന്നത്’. തരൂര്‍ എക്‌സില്‍ കുറിച്ചു.ട്രംപും മംദാനിയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങളൊക്കെയും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍, ന്യൂയോര്‍ക്ക് മേയറായി മംദാനി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഇരുവരുടെയും കൂടിക്കാഴ്ച വലിയ രീതിയില്‍ ജനശ്രദ്ധയാര്‍ജിക്കുകയും ചെയ്തിരുന്നു. ഈ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശശി തരൂര്‍ കോണ്‍ഗ്രസിനെതിരെ ഒളിയമ്ബെയ്തിരിക്കുന്നത്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...