പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്: NCERT തീരുമാനം പുന:പരിശോധിക്കണം; മന്ത്രി വി. ശിവൻകുട്ടി

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ഇത് പൊതു യുക്തിയുടെ ലംഘനമാകുന്നു എന്ന് മാത്രമല്ല, നമ്മുടെ ദേശത്തിന്റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്കാരിക അടിച്ചേൽപ്പിക്കലിന്റെ ഉദാഹരണവുമാണ്.

പതിറ്റാണ്ടുകളായി ഭാഷാ വൈവിധ്യത്തെ മാനിച്ചും കുട്ടികളുടെ മനസ്സിൽ സംവേദനപരമായ സമീപനം വളർത്താനും ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് തലക്കെട്ടുകൾ മാറ്റി, മൃദംഗ്, സന്തൂർ പോലുള്ള ഹിന്ദി തലക്കെട്ടുകളിലേയ്ക്ക് വഴിമാറ്റിയത് തീർത്തും ശരിയല്ല.

കേരളം, ഹിന്ദി സംസാരിക്കാത്ത മറ്റ് സംസ്ഥാനങ്ങളെപ്പോലെ തന്നെ, ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കാനും പ്രാദേശിക സാംസ്കാരിക സ്വാതന്ത്ര്യത്തിന് മുൻതൂക്കം നൽകാനും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. NCERTയുടെ ഈ തീരുമാനം ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും എതിരെയുള്ള നടപടിയാണ്.

പാഠപുസ്തകത്തിലെ തലക്കെട്ടുകൾ വെറും പേരല്ല; അവ കുട്ടികളുടെ തിരിച്ചറിവിനെയും ഭാവനയെയും രൂപപ്പെടുത്തുന്നു. ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് തലക്കെട്ടുകൾ അർഹമാണ്. NCERT ഈ തീരുമാനം പുനഃപരിശോധിക്കുകയും പിൻവലിക്കുകയും ചെയ്യണമെന്നും, എല്ലാ സംസ്ഥാനങ്ങളും ഇത്തരം അടിച്ചേൽപ്പിക്കലുകൾക്ക് എതിരായി ഒരുമിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. വിദ്യാഭ്യാസം അടിച്ചേൽപ്പിക്കലിന്റെയല്ല, ശാക്തീകരണത്തിന്റെയും സമവായത്തിന്റെയും ഒരു ഉപകരണമായിരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Leave a Reply

spot_img

Related articles

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു.നിരവധി പേർക്ക് പരുക്കേറ്റു. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.പരുക്കേറ്റവരെ ആശുപത്രികളിലേയ്ക്ക്...

മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ച് മക്കളും മരിച്ചു

ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ചുമക്കളും മക്കളും മരിച്ചു.ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ...

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു.മുസ്ലീങ്ങൾക്കെതിരായ നീക്കമെന്ന് ചിലർ പ്രചരിപ്പിക്കുന്നുവെന്നും വർഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സർക്കാർ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍...

മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു; വി ഡി സതീശൻ

രണ്ട് ദിവസത്തിനിടെ മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു. റിപ്പോർട്ട് തേടൽ മാത്രമല്ല വനം മന്ത്രിയുടെ ജോലി: പ്രതിപക്ഷ നേതാവ് വി ഡി...