രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ഹിന്ദു സമൂഹം ഒന്നിച്ചുനില്‍ക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്. രാജ്യത്തെ ഉത്തരവാദിത്തമുള്ള സമൂഹം ഹിന്ദു സമൂഹം മാത്രമാണെന്നും ഭാരതത്തിന്റെ സ്വഭാവം തന്നെ അതാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രകൃതിയുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്ന് തോന്നിവരാണ് മറ്റൊരു രാജ്യം അവര്‍ക്കായി സൃഷ്ടിച്ചതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. പശ്ചിമ ബംഗാളിലെ ബര്‍ദ്വാനില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഘപരിവാറിനെ മനസിലാക്കാന്‍ ജനങ്ങള സംഘപരിവാറിലേക്ക് സ്വാഗതം ചെയ്യുന്നതായി മോഹന്‍ ഭാഗവത് പറഞ്ഞു. ദൂരെ നിന്ന് സംഘിനെ മനസിലാക്കാന്‍ പ്രയാസമാണ്. കുറച്ചുനാള്‍ ഒപ്പം പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളമാണെന്ന് മനസിലാക്കാന്‍ സാധിക്കുക. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് സംഘപരിവാറിനെ കുറിച്ച് ചില മിഥ്യാധാരണകള്‍ മാത്രമേ ഉണ്ടാകൂവെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. സംഘിനെ അടുത്ത് വന്ന് നേരില്‍ക്കണ്ട് മനസിലാക്കാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.