രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ഹിന്ദു സമൂഹം ഒന്നിക്കണം, ഉത്തരവാദിത്തമുള്ളത് ഈ സമൂഹത്തിനാണ്: മോഹന്‍ ഭാഗവത്

രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ഹിന്ദു സമൂഹം ഒന്നിച്ചുനില്‍ക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്. രാജ്യത്തെ ഉത്തരവാദിത്തമുള്ള സമൂഹം ഹിന്ദു സമൂഹം മാത്രമാണെന്നും ഭാരതത്തിന്റെ സ്വഭാവം തന്നെ അതാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രകൃതിയുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്ന് തോന്നിവരാണ് മറ്റൊരു രാജ്യം അവര്‍ക്കായി സൃഷ്ടിച്ചതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. പശ്ചിമ ബംഗാളിലെ ബര്‍ദ്വാനില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഘപരിവാറിനെ മനസിലാക്കാന്‍ ജനങ്ങള സംഘപരിവാറിലേക്ക് സ്വാഗതം ചെയ്യുന്നതായി മോഹന്‍ ഭാഗവത് പറഞ്ഞു. ദൂരെ നിന്ന് സംഘിനെ മനസിലാക്കാന്‍ പ്രയാസമാണ്. കുറച്ചുനാള്‍ ഒപ്പം പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളമാണെന്ന് മനസിലാക്കാന്‍ സാധിക്കുക. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് സംഘപരിവാറിനെ കുറിച്ച് ചില മിഥ്യാധാരണകള്‍ മാത്രമേ ഉണ്ടാകൂവെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. സംഘിനെ അടുത്ത് വന്ന് നേരില്‍ക്കണ്ട് മനസിലാക്കാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...