റോസാപ്പൂ വിളയാടിയ കൈകളിൽ തുപ്പാക്കി വിളയാട്ടം ; ഹിറ്റ് – 3 ദി തേർഡ് കേസ് ടീസർ പുറത്ത്

തെലുങ്കിലെ സൂപ്പർഹിറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ഹിറ്റി’ന്റെ മൂന്നാം ഭാഗമായ ഹിറ്റ് – 3 ദി തേർഡ് കേസിന്റെ ടീസർ റിലീസായി. ഡോ: ശൈലേഷ് കോലനു സംവിധാനത്തിൽ നാനി നായകനാകുന്ന ചിത്രത്തിൽ ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഹൈ വോൾട്ടെജ് വയലൻസ് രംഗങ്ങൾ ഉണ്ടാകും എന്നാണ് ടീസർ സൂചിപ്പിക്കുന്നത്.രാജ്യത്ത് പല ഭാഗങ്ങളിലായി നടക്കുന്ന കൊലപാതക പരമ്പര അന്വേഷിക്കാനായി സമർത്ഥരായ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതാണ് എല്ലാ ‘ഹിറ്റ്’ ചിത്രങ്ങളുടെയും പ്രമേയം. ഈ ചിത്രങ്ങളെല്ലാം നടക്കുന്നത് ഒരേ യൂണിവേഴ്‌സിലുമായതിനാൽ ഭാവിയിൽ ഇതിനു തുടർച്ചയായി അനേകം സിനിമകളും, കഥാപാത്രങ്ങളുടെ ഒത്തുചേരലുകളുമെല്ലാം പ്രതീക്ഷിക്കാം എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.ഹിറ്റ് 3 യിൽ നാനിയെ കൂടാതെ, അദ്വി ശേഷ്, വിശ്വക് സെൻ, ശ്രീനിധി ഷെട്ടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്റിക്ക് ഫീൽ ഗുഡ് ചിത്രങ്ങളിലൂടെ ‘നാച്ചുറൽ സ്റ്റാർ’ എന്ന വിശേഷണവും നേടിയെടുത്ത നാനി, സരിപോത ശനിവാരം എന്ന ചിത്രത്തിനുശേഷം തന്റെ ആക്ഷൻ ഹീറോ പരിവേഷം ഹിറ്റ്: തേർഡ് കേസിലൂടെ ഊട്ടിയുറപ്പിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.വാൾപോസ്റ്റർ സിനിമ ആൻഡ് യൂനാനിമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശാന്തിനി തിപിർണേനീ ആണ് ചിത്രം നിർമ്മിക്കുന്നത്. സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് മിക്കി ജെ. മെയർ ആണ്. മെയ് ഒന്നിന് ഹിറ്റ് – 3 ദി തേർഡ് കേസ്, തെലുഗ്, തമിഴ്, മലയാളം, ഹിന്ദി എന്നെ ഭാഷകളിൽ വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...