കൊങ്ങോര്‍പ്പിള്ളി കശുവിന്‍കൂട്ടത്തില്‍ വീട്ടില്‍ കെ.എ.ബാലകൃഷ്ണനാണ് (73) മരിച്ചത്.വീടിനോട് ചേർന്ന കെട്ടിടത്തില്‍ ചായക്കട നടത്തുന്ന ബാലകൃഷ്ണന്‍ തന്നെയാണ് വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്ബില്‍ കെട്ടുന്ന പോത്തിന് തീറ്റയും വെള്ളവും കൊടുക്കാറുള്ളത്. വെള്ളിയാഴ്ച രാവിലെ പോത്തിനെ മാറ്റിക്കെട്ടാൻ പോയ ബാലകൃഷ്ണനെ കാണാതായതോടെ ഭാര്യ ഉഷ അന്വേഷിച്ച് ചെന്നപ്പോഴാണ് പോത്തിനടുത്ത് പരിക്കേറ്റ നിലയില്‍ കണ്ടത്. ഉടൻ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തലയിലും ദേഹത്തും പരിക്കേറ്റ പാടുകളുണ്ട്. പോത്ത് ആക്രമിച്ചതാണെന്ന സംശയത്തിലാണ് ബന്ധുക്കളും നാട്ടുകാരും.