തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കട്ടിലിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ വീഴ്ച പരിശോധിക്കണം : മനുഷ്യാവകാശ കമ്മീഷൻ 

തിരുവന്തപുരം : കഴിഞ്ഞമാസം 28 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 18-ാം വാർഡിൽ കട്ടിലിൽ നിന്നും വീണ 87 വയസുള്ള രോഗി ചികിത്സയിലിരിക്കെ ഓഗസ്റ്റ് 31 ന് മരിച്ച സംഭവത്തിൽ ആശുപത്രിയിൽ നിന്നും നൽകിയ പരിചരണത്തിലും സൗകര്യങ്ങളിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷം രോഗികൾക്ക് നൽകുന്ന സുരക്ഷാ പ്രോട്ടോക്കോളിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ രേഖാമൂലം സമർപ്പിക്കണമെന്ന് കമ്മീഷൻ ഡി.എം.ഇ ക്ക് നിർദ്ദേശം നൽകി.  ഡി.എം.ഇ യുടെ നിർദ്ദേശാനുസരണം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തിവരുന്ന അന്വേഷണം സൂതാര്യവും ഫലപ്രദവുമായിരിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.  ഇക്കാര്യത്തിൽ മെഡിക്കൽ വിദഗ്ദ്ധരുടെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടാകരുതെന്നും ഉത്തരവിൽ പറഞ്ഞു. അന്വേഷണ റിപ്പോർട്ട്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് തുടങ്ങിയ രേഖകൾ സഹിതം ഡി.എം.ഇ ആറാഴ്ചക്കകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.

ബിഎൻഎസ്എസ്-ലെ 194-ാം വകുപ്പ് പ്രകാരം സംഭവത്തിൽ  കേസെടുത്തിട്ടുണ്ടോ എന്ന് മെഡിക്കൽകോളേജ് ഇൻസ്പെക്ടർ വ്യക്തമാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.  കേസെടുത്തിട്ടുണ്ടെങ്കിൽ അന്വേഷണ പുരോഗതി, തൽസ്ഥിതി, കേസന്വേഷണം പൂർത്തിയാക്കാൻ ആവശ്യമായ സമയം തുടങ്ങിയ കാര്യങ്ങൾ അറിയിക്കണം. എഫ്.ഐ.ആറിന്റെയും പോ സ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും കോപ്പികൾ സഹിതം 6 ആഴ്ചക്കകം ഹാജരാക്കണം.ഡപ്യൂട്ടി ഡി.എം.ഇ യും എസ്.എച്ച്.ഒ യുടെ പ്രതിനിധിയും നവംബർ 2 ന് രാവിലെ 10 ന് കമ്മീഷന്റെ പി.എം.ജി ജംഗ്ഷനിലുള്ള ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരായി വിശദാംശങ്ങൾ ധരിപ്പിക്കണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Leave a Reply

spot_img

Related articles

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം.ശ്രീ നാരായണ ഗുരുവിന്റെ നാമം ഉപയോഗിച്ച് ജാതിസ്പർധ വളർത്തുന്നവരുമായി വാഹനത്തിനകത്തായാലും പുറത്തായാലും സഹകരിക്കാൻ സിപിഐക്ക് യാതൊരു താൽപ്പര്യവുമില്ലെന്ന്...

നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര് ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ്...

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ; എഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മർദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂർണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.പാറാവ്...

ചിറയിന്‍കീഴ് സംഘര്‍ഷം; കെ.പി.സി.സി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ ഔദ്യോഗിക സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള രമ്യ ഹരിദാസിന്റെ നീക്കത്തിന് തിരിച്ചടി

ചിറയിന്‍കീഴ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ.പി.സി.സി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ ഔദ്യോഗിക സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള രമ്യ ഹരിദാസ് എം.എല്‍.എയുടെ നീക്കത്തിന് തിരിച്ചടി.മേയ്...