രേവന്ത് റെഡ്ഡിക്കെതിരായ വീഡിയോ ഷെയർ ചെയ്തതിന്‍റെ പേരില്‍ രണ്ടു മാധ്യമ പ്രവർത്തകരെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ വീഡിയോ ഷെയർ ചെയ്തതിന്‍റെ പേരില്‍ രണ്ടു മാധ്യമ പ്രവർത്തകരെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.ഇവരുടെ ലോപ്ടോപ്പുകളും മൈക്കും പൊലീസ് പിടിച്ചെടുത്തു.തെലുങ്ക് മാധ്യമ പ്രവർത്തകരായ രേവതി പൊഗാദാനന്ദ, തൻവി യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഐടി ആക്ടിന്‍റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. രേവന്ത് റെഡ്ഡി സർക്കാർ കർഷകർക്ക് ആനുകൂല്യങ്ങളൊന്നും നല്‍കുന്നില്ലെന്നത് അടക്കമുള്ള വിമർശനങ്ങള്‍ ഒരു കർഷകൻ ഉന്നയിക്കുന്ന വീഡിയോയാണ് രേവതിയും തൻവിയും പ്ലസ് ന്യൂസ് എന്ന വെബ്സൈറ്റിലൂടെ ഷെയർ ചെയ്തത്.ഇതിനെതിരേ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ സ്റ്റേറ്റ് സെക്രട്ടറി പരാതി നല്‍കിയിരുന്നു. തന്നെ നിശബ്ദയാക്കാൻ രേവന്ത് റെഡ്ഡി ശ്രമിക്കുന്നെന്ന് ആരോപിച്ച്‌, അറസ്റ്റിന് മുൻപ് രേവതി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച്‌ ചർച്ച സംഘടിപ്പിച്ചതിന് ബിആർഎസ് സർക്കാരിന്‍റെ കാലത്തും അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് രേവതി. അതേസമയം, മാധ്യമപ്രവർത്തകരുടെ അറസ്റ്റിനെ എഡിറ്റേഴ്സ് ഗില്‍ഡ് അപലപിച്ചു.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...