അനധികൃത ഫ്ലക്‌സ് ബോര്‍ഡുകള്‍ക്ക് പിഴ ചുമത്താത്ത പക്ഷം തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് തുക ഈടാക്കും; ഹൈക്കോടതി

അനധികൃത ഫ്ലക്‌സ് ബോര്‍ഡുകള്‍ക്ക് പിഴ ചുമത്താത്ത പക്ഷം തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് തുക ഈടാക്കണമെന്നു ഹൈക്കോടതി നിര്‍ദേശം. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉത്തരവാദിയായിരിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ഏഴു ദിവസത്തിനകം സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. അനധികൃത ബോര്‍ഡുകളും കൊടികളും നീക്കം ചെയ്യുന്നതില്‍ കര്‍ശന നടപടി സ്വീകരിച്ച സര്‍ക്കാരിനെ കോടതി അഭിനന്ദിച്ചു.

കോടതി ഉത്തരവിനെത്തുടര്‍ന്ന് ഒരു ലക്ഷത്തോളം ബോര്‍ഡുകളും കൊടികളും നിരത്തില്‍നിന്നു നീക്കം ചെയ്തതായി ഓണ്‍ലൈനില്‍ ഹാജരായ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് വിശദീകരിച്ചു.

5000 രൂപ വീതം പിഴ ചുമത്തിയിരുന്നെങ്കില്‍ സര്‍ക്കാരിന് കോടിക്കണക്കിന് രൂപ കിട്ടുമായിരുന്നു. അനധികൃത ബോര്‍ഡുകള്‍ക്ക് പിഴ ചുമത്തിയതിലൂടെ എത്ര രൂപ ലഭിച്ചുവെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...