വനിതാ പോലീസ് സ്റ്റേഷൻ, ജില്ലാ പോലീസ് കണ്ട്രോൾ റൂം ഉത്ഘാടനം ശനിയാഴ്ച്ച

*വനിതാ പോലീസ് സ്റ്റേഷൻ, ജില്ലാ പോലീസ് കണ്ട്രോൾ റൂം ഉത്ഘാടനം ശനിയാഴ്ച്ച* പുതുതായി നിർമിച്ച പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷന്റെയും , ജില്ലാ പോലീസ് കണ്ട്രോൾ റൂമിന്റെയും ഉത്ഘാടനം ശനിയാഴ്ച്ച വൈകിട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വീഡിയോ കോൺഫെറെൻസിലൂടെയാവും ഉത്ഘാടനം നടക്കുന്നത്. പോലീസ് സേനയുടെ നവീകരണത്തിന്റെ ഭാഗമായി തനതു പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 1.48 കോടി രൂപ ചെലവഴിച്ച് 6930 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ചതാണ് പുതിയ വനിതാ പോലീസ് സ്റ്റേഷൻ. ഒരു കോടി രൂപ ചെലവിട്ടാണ് പോലീസ് കണ്ട്രോൾ റൂം പണികഴിപ്പിച്ചത്. 3003 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീർണം. കേരള പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണചുമതല. 2022 ലാണ് ഇരുകെട്ടിടങ്ങളുടെയും നിർമാണം തുടങ്ങിയത്. ജില്ലയിലെ ഏക വനിതാ പോലീസ് സ്റ്റേഷന്റെ അധികാരപരിധി ജില്ലമുഴുവനുമാണ്. 2020 ൽ രൂപീകൃതമായതുമുതൽ വാടകക്കെട്ടിടത്തിലാണ് ഇത് പ്രവർത്തിച്ചുവന്നത്. പ്രത്യേക ലോക്ക് അപ്പ്‌ ഉൾപ്പെടെയുള്ള എല്ലാ ആധുനിക സൗകര്യങ്ങളും പുതിയ പോലീസ് സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. സ്ത്രീകളുടെ പരാതികൾ, സ്ത്രീകൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ തുടങ്ങിയവ വേഗത്തിൽ കൈകാര്യം ചെയ്യാനും പരിഹാരം കാണാനും സാധിക്കും. നിലവിലെ എസ് എച്ച് ഓ എസ് ഐ കെ ആർ ഷെമി മോൾ ആണ്, ആദ്യത്തെ എസ് എച്ച് ഓ അന്നത്തെ വനിതാ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന എ ആർ ലീലാമ്മ ആയിരുന്നു. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം ലോക്ക് അപ്പ്‌, ശുചിമുറികൾ, എസ് എച്ച് ഓയുടെ മുറി, വയർലെസ് മുറി, ഭിന്നശേഷി സൗഹൃദമുറി, ശിശു സൗഹൃദമുറി, റിസപ്ഷൻ ഏരിയ തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്നു. ഒന്നാം നിലയിൽ കൗൺസിലിംഗ് റൂം അടുക്കളയും ഡൈനിങ് ഹാളും അടുക്കളയും ആയുധപ്പുരയും വിശ്രമമുറിയും തുടങ്ങിയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ സ്ത്രീകൾക്കും കുട്ടികൾക്കും അതിവേഗം നീതിയും സുരക്ഷയും ഉറപ്പാക്കുക ലക്ഷ്യമാക്കി നിർമ്മിക്കപ്പെട്ട വനിതാ പോലീസ് സ്റ്റേഷനും, ജില്ലയിലെ പോലീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉദ്ദേശിച്ച് ഒരുക്കിയ ജില്ലാ പോലീസ് കണ്ട്രോൾ റൂമും ഉത്ഘാടനം ചെയ്യപ്പെടുന്ന ചടങ്ങിൽ സംസ്ഥാന ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോർജ്ജ് അധ്യക്ഷത വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിശിഷ്ടാതിഥിയാവും. എം പി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ സ്വാഗതം ആശംസിക്കും. എം എൽ എ മാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാർ, അഡ്വ പ്രമോദ് നാരായൺ, മുനിസിപ്പൽ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈൻ, അഡിഷണൽ എസ് പി ആർ ബിനു തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ കൃതജ്ഞതയർപ്പിക്കും.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...