വിജ്ഞാന ആലപ്പുഴ മെഗാ തൊഴില്‍മേളയുടെ ഉദ്ഘാടനം ഇന്ന് എസ്.ഡി. കോളേജിൽബഹു മുഖ്യമന്ത്രി ഓൺലൈനായി നിര്‍വഹിക്കും. രാവിലെ 10 മണിക്കാണ് ഉദ്ഘാടന ചടങ്ങ്.
ജോബ് ഫെയര്‍ ഉദ്ഘാടനം ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്ലേസ്‌മെന്റ് ഓര്‍ഡര്‍ വിതരണ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയാകും. ഉപഹാര സമര്‍പ്പണം എച്ച് സലാം എംഎല്‍എയും സര്‍ട്ടിഫിക്കറ്റ് വിതരണം പി പി ചിത്തരഞ്ജന്‍ എംഎല്‍എയും നിര്‍വഹിക്കും.
