പെർത്ത് ടെസ്റ്റിൽ ഇന്ത്യ 295 റൺസിന് ഓസ്ട്രേലിയയെ തോല്പിച്ചു

പെർത്ത് ടെസ്റ്റിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ ജയം; ഓസ്ട്രേലിയയെ തോല്പിച്ചത് 295 റൺസിന്.

സ്കോർ –
ഇന്ത്യ – ഒന്നാം ഇന്നിംഗ്‌സ് – 150
രണ്ടാം ഇന്നിംഗ്സ് – 487/6 d.

ഓസ്ട്രേലിയ –
ഒന്നാം ഇന്നിംഗ്സ് – 104
രണ്ടാം ഇന്നിംഗ്സ് – 238.

ഒരു ദിവസം ബാക്കി നില്ക്കേയാണ് ബുംമ്രയും സംഘവും ഓസീസിനെ കെട്ടുകെട്ടിച്ചത്.

534 റൺസെന്ന ലക്ഷ്യത്തിലേക്ക് ബാറ്റിംഗിനിറങ്ങിയ ആതിഥേയരെ നിലയുറപ്പിക്കാൻ അനുവദിക്കാതെയാണ് ഇന്ത്യയുടെ ആധികാരിക ജയം.

89 റൺസെടുത്ത ട്രാവിസ് ഹെഡാണ് ടോപ്പ് സ്കോറർ. മിച്ചൽ മാർഷ് 47 ഉം, അലക്സ് ക്യാരി 36 ഉം റൺസെടുത്തു.

ഇന്ത്യയ്ക്കായി ബോളെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തി. ബുംമ്രയും, മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റ് നേടി.

ഹർഷിത് റാണ, നിതീഷ് കുമാർ റെഡി എന്നിവർ ഓരോ വിക്കറ്റും സ്വന്തം പേരിലാക്കി.

Leave a Reply

spot_img

Related articles

പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം – നിര്‍മ്മാണോദ്ഘാടനം നടത്തി ഡോ.എന്‍.ജയരാജ്

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ സ്‌പോര്‍ട്‌സ് പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നിയോജകമണ്ഡലം ഒരു സ്‌പോര്‍ട്‌സ് ഹബ് ആയി മാറും വാഴൂര്‍ പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍...

നാലാം പോരാട്ടത്തിൽ ഡിങ് ലിറനെ സമനിലയില്‍ പിടിച്ച് ഗുകേഷ്

ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ നാലാം പോരാട്ടം സമനിലയില്‍. ഇന്ത്യന്‍ കൗമാരതാരം ഡി ഗുകേഷും നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും തമ്മിലാണ് മത്സരം.42...

ലോക ചെസ് ചാംപ്യന്‍ഷിപ്പ്: ആദ്യ റൗണ്ടിൽ ഡി ഗുകേഷിന് തോൽവി

യുടെ കൗമാരതാരം ഡി ഗുകേഷിനു തോൽവി.ചൈനയുടെ ഡിങ് ലിറനോടാണ് ഗുകേഷ് തോറ്റത്.ആദ്യ മല്‍സരത്തില്‍ ഗുകേഷ് വെള്ളക്കരുക്കളുമായും ഡിങ് ലിറന്‍ കറുത്തകരുക്കളുമായാണ് മത്സരിച്ചത്.ലോകചാമ്പ്യന്‍ഷിപ്പ് കിരീടത്തിന് മത്സരിക്കുന്ന...

ഐ പി എല്‍ 2025 സീസണിന് മുന്നോടിയായി നടക്കുന്ന മെഗാ താരലേലം ജിദ്ദയില്‍ അരങ്ങേറി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി നടക്കുന്ന മെഗാ താരലേലം ജിദ്ദയില്‍ അരങ്ങേറി.ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററിലാണ് ലേലം നടക്കുന്നത്. ലേലത്തന്റെ...