ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ.
ലങ്കൻ വനിതകള്‍ക്കെതിരെ 82 റണ്‍സിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്.
ഇന്ത്യയുയർത്തി 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കൻ വനിതകള്‍ക്ക് ആദ്യ ഓവറിലെ കാലിടറി.
ഇന്നിംഗ്സിന്റെ രണ്ടാം പന്തില്‍ വിഷ്മി ഗുണരത്നയെ രേണുക സിംഗ് ഡക്കാക്കി.
19.5 ഓവറില്‍ ശ്രീലങ്ക 90 റണ്‍സിന് പുറത്തായി. റണ്‍സ് അടിസ്ഥാനമാക്കിയുള്ള ടി20 ലോകകപ്പ് ചരിത്രത്തിലെ മികച്ച വിജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ മേലെ കയറാനും ഇന്ത്യക്കായി.
+0.576 റണ്‍റേറ്റും രണ്ടു ജയവുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മലയാളി താരം ആശാ ശോഭന മൂന്ന് വിക്കറ്റുമായി തിളങ്ങി.അരുന്ധതി റെഡ്ഡിയും മൂന്ന് വിക്കറ്റ് പിഴുത് ലങ്കയുടെ നട്ടെല്ലൊടിച്ചു. ടീം ഇന്ത്യയുടെ അടുത്ത മത്സരം ആസ്ത്രേലിയയ്ക്ക് എതിരെയാണ്.