ഇന്ത്യന്‍ വനിതാ കബഡി ടീം ലോകകപ്പ് കിരീടം നിലനിര്‍ത്തി

ഇന്ത്യന്‍ വനിതാ കബഡി ടീം ലോകകപ്പ് കിരീടം നിലനിര്‍ത്തി.ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ടൂര്‍ണമെന്റിലെ ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ചൈനീസ് തായ്പേയിയെ 35-28 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ തുടര്‍ച്ചയായ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.ടൂര്‍ണമെന്റില്‍ ആകെ 11 രാജ്യങ്ങളാണ് പങ്കെടുത്തത്. പരാജയമറിയാതെ മുന്നേറിയ ഇന്ത്യന്‍ ടീം, സെമിഫൈനലില്‍ ഇറാനെ 33-21 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്.അതേസമയം, ചൈനീസ് തായ്പേയ് ആതിഥേയരായ ബംഗ്ലാദേശിനെ 25-18 എന്ന സ്‌കോറിന് മറികടന്നാണ് ഫൈനലില്‍ പ്രവേശിച്ചത്. എന്നാല്‍, നിര്‍ണായകമായ കലാശപ്പോരില്‍ ഇന്ത്യയുടെ കൃത്യതയാര്‍ന്ന പ്രകടനത്തിനു മുന്നില്‍ ചൈനീസ് തായ്പേയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല.

Leave a Reply

spot_img

Related articles

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...

റോഡ്രി ടൂർണമെന്റിന്റെ താരം, ഉനായി സിമോണിന് ഗോൾഡൻ ഗ്ലൗ

ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ കിരീടം ചൂടിയതിന് പിന്നാലെ ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങളും തൂത്തുവാരി സ്പാനിഷ് താരങ്ങൾ.ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോൾഡൻ...