മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിനും എഎപിക്കും എതിരെയുള്ള അന്വേഷണം പൂര്‍ത്തിയായെന്ന് ഇ.ഡി

മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും എതിരെയുള്ള അന്വേഷണം പൂര്‍ത്തിയായതായി.

ഇ ഡി. 37 ഉം 38 ഉം പ്രതികളായാണ് കുറ്റപത്രത്തില്‍ അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അന്വേഷണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടുകിട്ടുന്ന നടപടിയും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ഇ.ഡി അറിയിച്ചു. സമയബന്ധിതമായ വിചാരണ നടപടികള്‍ക്ക് ഇഡി ഉടന്‍ കോടതിയെ സമീപിക്കും.

ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളിയാഴ്ച സുപ്രീം കോടതി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നിരുന്നാലും, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) അന്വേഷിക്കുന്ന അഴിമതിക്കേസില്‍ അറസ്റ്റിലായതിനാല്‍ അദ്ദേഹം ഇപ്പോഴും ജയിലിലാണ്.

അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമാണു വിധിപറഞ്ഞത്. അറസ്റ്റിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 19ലെ വ്യവസ്ഥകള്‍ക്ക് വിധേയമാണോ എന്ന് പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കെജ്‌രിവാള്‍ 90 ദിവസം ജയില്‍വാസം അനുഭവിച്ചുകഴിഞ്ഞെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി. കേസിലെ നിയമവിഷയങ്ങള്‍ മൂന്നംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്.

Leave a Reply

spot_img

Related articles

പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തു

പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തു. പാകിസ്ഥാന്‍ സൈനിക ആക്രമണത്തിന്റെ നിരവധി അവശിഷ്ടങ്ങളും ഈ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തതായും...

പാക്കിസ്ഥാനെതിരെ വീണ്ടും തിരിച്ചടിച്ച് ഇന്ത്യ

പാക്കിസ്ഥാനെതിരെ വീണ്ടും തിരിച്ചടിച്ച് ഇന്ത്യ. ഇന്ന് രാവിലെയാണ് ഇന്ത്യൻ സായുധ സേന പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.ആക്രമണത്തിനിടെ...

ഓപ്പറേഷൻ സിന്ദൂർ; വിശദാംശങ്ങള്‍ പങ്കുവച്ച്‌ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്ഥാന് നല്‍കിയ മറുപടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവച്ച്‌ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.ഓപ്പറേഷനില്‍ കുറഞ്ഞത് 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്....

ഉത്തരകാശിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ച് വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.ഇന്ന് രാവിലെയായിരുന്നു അപകടം. ഗംഗോത്രിയിലേക്കുള്ള തീര്‍ത്ഥാടകരാണ് കൊലപ്പെട്ടത്. ഡെറാഡൂണില്‍ നിന്ന്...