തിരൂരിൽ പെൺകുഞ്ഞിനെ വിറ്റ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചു

മലപ്പുറം തിരൂരിൽ ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ വിറ്റ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കുഞ്ഞിനെ വിൽക്കുന്നതിലടക്കം കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും.നേരത്തെ വിൽപ്പനയിൽ ഇടനിലക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കഴിഞ്ഞദിവസമാണ് തിരൂരിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയും ഭർത്താവും ചേർന്ന് പെൺകുഞ്ഞിനെ വിറ്റത്.ഒന്നരലക്ഷം രൂപയ്ക്ക് കോഴിക്കോട് താമസമാക്കിയ യുവതിയാണ് കുഞ്ഞിനെ ഇവരിൽ നിന്ന് വാങ്ങിയത്. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്‌നാട് സ്വദേശികളാണ്. സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മ കീർത്തന രണ്ടാം അച്ഛൻ ശിവ, കുഞ്ഞിനെ വാങ്ങിയ ആദിലക്ഷ്മി എന്നിവരടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം.200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസും ഡാന്‍സാഫും നടത്തിയ...

ചങ്ങനാശേരിയിൽ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് വേട്ട

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി ചങ്ങനാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.ചങ്ങനാശ്ശേരി സ്‌റ്റേഡിയത്തിനു സമീപത്തെ വാടക വീട്ടിൽ നിന്ന്...