നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.കുടുംബത്തിന്റെ പരാതിയും ലോണ്‍ ആപ്പ് കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണറുടെ ശുപാര്‍ശ പ്രകാരം ഡിജിപിയാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കി.ഡെന്റല്‍ കോളജിലെ അധ്യാപകരായ ഡോ എം കെ റാമും സംഗീത നമ്പ്യാരുമാണ് കേസിലെ പ്രതികള്‍. എം കെ റാമിനെയും സംഗീതയെയും കോളേജ് സസ്‌പെന്‍ഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു.അതിനിടെ, അധ്യാപികയെയും നിതിന്‍ രാജിനെയും ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.ഏപ്രില്‍ പത്തിനാണ് നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്.

Leave a Reply

spot_img

Related articles

ഭർത്താവിൻ്റെ സംസ്‌കാര ശുശ്രൂഷ സെമിത്തേരിയിൽ നടക്കുമ്പോൾ ഭാര്യയും മരിച്ചു

ഭർത്താവിൻ്റെ സംസ്‌കാര ശുശ്രൂഷ സെമിത്തേരിയിൽ നടക്കുമ്പോൾ ഭാര്യയും മരിച്ചു .ചെങ്ങന്നൂർ പറമ്പത്തൂർ പീടികയിൽ പി.സി ചെറിയാന്റെ (88) സംസ്‌കാരം സെമിത്തേരിയിൽ നടക്കുമ്പോഴാണ് ഭാര്യ ഐവി...

മൈക്രോഫിനാൻസ് കേസിൽ അന്വേഷണം തുടരട്ടെയെന്ന് വെള്ളാപ്പള്ളി; കേസിൽ നിന്നൂരാൻ പിണറായിയുടെ സഹായം തേടിയിട്ടില്ലെന്നും വിശദീകരണം

മൈക്രോഫിനാൻസ് കേസിൽ അന്വേഷണം തുടരുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം...

പള്ളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീട്ടമ്മ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു

എംസി റോഡിൽ കോട്ടയം പള്ളം പവർഹൗസിന് സമീപം കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. നാട്ടകം സ്വദേശി ലക്ഷ്മി വിലാസത്തിൽ ജഗദമ്മ (68)...

ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കരുത് : ഓർത്തഡോക്സ് സഭ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണ് എന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡൻ്റ്...