ഇടുക്കിയില്‍ തൊഴിലാളിക്ക് മൂർഖൻ പാമ്പിൻറെ കടിയേറ്റു

ഇടുക്കിയില്‍ തൊഴിലാളിക്ക് മൂർഖൻ പാമ്പിൻറെ കടിയേറ്റു .മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസി (48) ക്കാണ് പാമ്പുകടിയേറ്റത്.പാണ്ടിപ്പാറയില്‍ വീട്ടുമുറ്റം കെട്ടുന്നതിനിടയിലാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.മോൻസിയെ ഉടൻ തന്നെ ഇടുക്കി മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു.ഇത് ആറാം തവണയാണ് മോൻസിക്ക് പാമ്പുകടിയേല്‍ക്കുന്നത്. ഓരോ തവണയും ഗുരുതരാവസ്ഥയിലായെങ്കിലും മരണത്തെ അതിജീവിച്ച്‌ അദ്ദേഹം തിരിച്ചുവരികയായിരുന്നു. അതേസമയം കോഴിക്കോട് കിടപ്പുമുറിയില്‍ മൂർഖൻ. നന്മണ്ടയില്‍ പന്ത്രണ്ടുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി.നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ അല്‍ഷിദാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം.പുലർച്ചെ മൂത്രമൊഴിക്കാൻ എഴുന്നേറ്റ അല്‍ഷിദ് കട്ടിലിനടിയില്‍ പാമ്പിന്റെ വാല്‍ കാണുകയായിരുന്നു. വീട്ടുകാർ എത്തിയപ്പോഴേക്കും പാമ്പ് ഫണമുയർത്തി നില്‍ക്കുകയായിരുന്നു. റെസ്ക്യൂ വളണ്ടിയമാർ എത്തിയാണ് പാമ്പിനെ പിടികൂടിയത്.

Leave a Reply

spot_img

Related articles

ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കരുത് : ഓർത്തഡോക്സ് സഭ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണ് എന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡൻ്റ്...

മദ്യനയവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ല: കെ സി വേണുഗോപാൽ

സർക്കാർ എടുക്കുന്ന നടപടികളിൽ ആർക്കെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്യും.മദ്യ നയം,ധാതു മണൽ ഖനനം എന്നീ വിഷയങ്ങളിൽ ആശങ്കകൾ പരിഹരിക്കേണ്ട ഉത്തരവാദിത്വം സർക്കാരിലുണ്ട്.നയപരമായ തീരുമാനങ്ങളിൽ...

സൈക്കിളിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു

സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ് ബാലിക മരിച്ചു. മാവേലിപുരം ഗുഡ് എർത്ത് ഹ്യൂസ് ഓഫ് ലൈഫ് ഫ്‌ളാറ്റിൽ താമസിക്കുന്ന...

കീം ഫലം ഇന്ന് പ്രഖ്യാപിക്കില്ല

കീം ഫലം ഇന്ന് പ്രഖ്യാപിക്കില്ല.ഇന്ന് ഉച്ച കഴിഞ്ഞ് നടത്താനിരുന്ന കേരള എൻജിനീയറിങ്- ഫാർമസി പ്രവേശന പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവച്ചു. സിബിഎസ്ഇ റീവാല്യുവേഷൻ മാർക്കു...