പൊന്നാനി ബീച്ചിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

പൊന്നാനി ബീച്ചിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ . പൊന്നാനി സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നും യുവതിയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും തിരൂർ ഡിവൈഎസ്പി വ്യക്തമാക്കി.ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ട്രെയിനിന് മുന്നിൽ ചാടി ഇയാൾ ജീവനൊടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. സംശയം മൂലമാണ് മുഹമ്മദ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.പൊന്നാനി ഹാർബർ പരിസരത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ദമ്പതികൾ ഒരുമിച്ചാണ് ബീച്ചിലേക്ക് പോയത്.

Leave a Reply

spot_img

Related articles

സൈക്കിളിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു

സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ് ബാലിക മരിച്ചു. മാവേലിപുരം ഗുഡ് എർത്ത് ഹ്യൂസ് ഓഫ് ലൈഫ് ഫ്‌ളാറ്റിൽ താമസിക്കുന്ന...

കീം ഫലം ഇന്ന് പ്രഖ്യാപിക്കില്ല

കീം ഫലം ഇന്ന് പ്രഖ്യാപിക്കില്ല.ഇന്ന് ഉച്ച കഴിഞ്ഞ് നടത്താനിരുന്ന കേരള എൻജിനീയറിങ്- ഫാർമസി പ്രവേശന പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവച്ചു. സിബിഎസ്ഇ റീവാല്യുവേഷൻ മാർക്കു...

അതിരപ്പിള്ളിയിൽ ഭീതി പരത്തി കാട്ടാന; വിരുന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ പാഞ്ഞടുത്തു

അതിരപ്പിള്ളിയിൽ ഭീതി പരത്തി കാട്ടാന; വിരുന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ പാഞ്ഞടുത്തു, ചിതറിയോടുന്നതിനിടെ ആളുകൾക്ക് പരിക്ക്.അതിരപ്പിള്ളി വഞ്ചിക്കടവിൽ ആണ് സംഭവം. ആൾക്കൂട്ടത്തിന് നേരെ പാഞ്ഞടുത്ത...

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹർജി തള്ളി

സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി തള്ളി.ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹർജിക്കാരനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര...