ആലുവ നഗര മധ്യത്തിൽ ഷോപ്പിംഗ് സെന്ററിനകത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്തത് ഉടമ തന്നെയെന്ന് സൂചന

ആലുവ നഗര മധ്യത്തിൽ ഷോപ്പിംഗ് സെന്ററിനകത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്തത് ഉടമ തന്നെയെന്ന് സൂചന.കാർ പാർക്ക് ചെയ്ത ശേഷം മദ്യപിക്കാൻ പോയ ഉടമ തിരിച്ചെത്തിയപ്പോൾ ചാവി നഷ്ടപ്പെട്ടതോടെയാണ് ചില്ല് തകർത്തതെന്ന് പോലീസ് പറയുന്നു
ഇയാളെ ചോദ്യം ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല.വളർത്തു മൃഗങ്ങളോട് ഭ്രമമുള്ള ഇയാൾ കഴിഞ്ഞ ദിവസം തോട്ടു മുഖത്തെ നഴ്സറിയിൽ നിന്നാണ് മുയലിനെയും താറാവിനെയും വാങ്ങിയത്. ഇതുമായി നഗരത്തിലെത്തിയ ഇയാളുടെ വാഹനത്തിൻ്റെ താക്കോൽ നഷ്ടപ്പെട്ടതോടെയാണ് ചില്ല് തകർത്തത്.കാറിനകത്തെ ബാഗും രേഖകളും നഷ്ടപ്പെട്ടിട്ടില്ല. ഒട്ടോമേഷൻ സ്ഥാപനം നടത്തുന്ന ഇയാളുടെ പണി ആയുധങ്ങളും കാറിലുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

സൈക്കിളിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു

സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ് ബാലിക മരിച്ചു. മാവേലിപുരം ഗുഡ് എർത്ത് ഹ്യൂസ് ഓഫ് ലൈഫ് ഫ്‌ളാറ്റിൽ താമസിക്കുന്ന...

കീം ഫലം ഇന്ന് പ്രഖ്യാപിക്കില്ല

കീം ഫലം ഇന്ന് പ്രഖ്യാപിക്കില്ല.ഇന്ന് ഉച്ച കഴിഞ്ഞ് നടത്താനിരുന്ന കേരള എൻജിനീയറിങ്- ഫാർമസി പ്രവേശന പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവച്ചു. സിബിഎസ്ഇ റീവാല്യുവേഷൻ മാർക്കു...

അതിരപ്പിള്ളിയിൽ ഭീതി പരത്തി കാട്ടാന; വിരുന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ പാഞ്ഞടുത്തു

അതിരപ്പിള്ളിയിൽ ഭീതി പരത്തി കാട്ടാന; വിരുന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ പാഞ്ഞടുത്തു, ചിതറിയോടുന്നതിനിടെ ആളുകൾക്ക് പരിക്ക്.അതിരപ്പിള്ളി വഞ്ചിക്കടവിൽ ആണ് സംഭവം. ആൾക്കൂട്ടത്തിന് നേരെ പാഞ്ഞടുത്ത...

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹർജി തള്ളി

സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി തള്ളി.ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹർജിക്കാരനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര...