മിൽമ പാല്‍ വില നാലു രൂപ കൂടും

സംസ്ഥാനത്ത് പാല്‍വില വർധിക്കും. ലിറ്ററിന് നാലുരൂപയാണ് വർധിക്കുക. പാല്‍ വില കൂട്ടണമെന്ന മില്‍മ ഫെഡറേഷന്റെ തീരുമാനം സർക്കാർ അംഗീകരിച്ചു.തിരുവനന്തപുരത്ത്‌ ഇന്നു ചേർന്ന ഫെഡറേഷൻ യോഗവും തീരുമാനിച്ചു.പാല്‍ ലിറ്ററിന് ആറുരൂപ കൂട്ടണമെന്നാണ് മില്‍മ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നാലുരൂപ മതിയെന്ന് സർക്കാർ നിർദേശിക്കുകയായിരുന്നു. ഈ നിർദേശം മില്‍മ അംഗീകരിച്ചു.56 രൂപയുള്ള ഒരുലിറ്റർ പാലിന് 60 രൂപയാകും. 2022 ഡിസംബറിലാണ് അവസാനമായി വിലകൂട്ടിയത്. വിലകൂട്ടണമെന്ന് കഴിഞ്ഞവർഷംതന്നെ മില്‍മ മേഖലാ യൂണിയനുകള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. പാലിന്റെ ഗുണനിലവാരം അനുസരിച്ച്‌ നിലവില്‍ 45 മുതല്‍ 52 രൂപവരെ കർഷകർക്ക്‌ ലഭിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

സൈക്കിളിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു

സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ് ബാലിക മരിച്ചു. മാവേലിപുരം ഗുഡ് എർത്ത് ഹ്യൂസ് ഓഫ് ലൈഫ് ഫ്‌ളാറ്റിൽ താമസിക്കുന്ന...

കീം ഫലം ഇന്ന് പ്രഖ്യാപിക്കില്ല

കീം ഫലം ഇന്ന് പ്രഖ്യാപിക്കില്ല.ഇന്ന് ഉച്ച കഴിഞ്ഞ് നടത്താനിരുന്ന കേരള എൻജിനീയറിങ്- ഫാർമസി പ്രവേശന പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവച്ചു. സിബിഎസ്ഇ റീവാല്യുവേഷൻ മാർക്കു...

അതിരപ്പിള്ളിയിൽ ഭീതി പരത്തി കാട്ടാന; വിരുന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ പാഞ്ഞടുത്തു

അതിരപ്പിള്ളിയിൽ ഭീതി പരത്തി കാട്ടാന; വിരുന്ന് ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ പാഞ്ഞടുത്തു, ചിതറിയോടുന്നതിനിടെ ആളുകൾക്ക് പരിക്ക്.അതിരപ്പിള്ളി വഞ്ചിക്കടവിൽ ആണ് സംഭവം. ആൾക്കൂട്ടത്തിന് നേരെ പാഞ്ഞടുത്ത...

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹർജി തള്ളി

സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി തള്ളി.ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹർജിക്കാരനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര...