ഒറ്റയടിക്ക് 41 ശതമാനം വരെ വർദ്ധന: ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ പഠനത്തിന് ചെലവേറും

രാജ്യത്തെ പ്രധാന സർവകലാശാലകളിൽ ഒന്നായ ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല അടുത്ത അധ്യയന വർഷത്തേക്കുള്ള ഫീസുകൾ കുത്തനെ കൂട്ടി. 2025-26 അധ്യായന വർഷത്തേക്കുള്ള വിവിധ കോഴ്സുകളിലെ ഫീസുകൾ 16 ശതമാനം മുതൽ 41 ശതമാനം വരെയാണ് വർധിപ്പിച്ചത്.പേർഷ്യൻ വകുപ്പിൽ 6700 രൂപയായിരുന്ന ട്യൂഷൻ ഫീ 9475 രൂപയാക്കി വർദ്ധിപ്പിച്ചു. 41.41 ശതമാനമാണ് വർദ്ധന. അറബിക് വകുപ്പിലും സമാനമാണ് സ്ഥിതി. 7200 രൂപയായിരുന്ന ഫീസ് 9875 രൂപയാക്കി ഉയർത്തി. ഫോറിൻ ലാംഗ്വേജ് പ്രോഗ്രാം, ബി എ ഓണററി തുർക്കിഷ്, മറ്റ് ഭാഷ വകുപ്പുകളിലും 37.15 ശതമാനം ഫീസ് വാർദ്ധിപ്പിച്ചിട്ടുണ്ട്. വിവിധ സയൻസ് പ്രോഗ്രാമുകളിൽ 7800 രൂപയായിരുന്ന വാർഷിക ഫീസ് ഇനിമുതൽ 10475 രൂപയായിരിക്കും.എംഎ, ബിഎ പൊളിറ്റിക്കൽ സയൻസ്, ബികോം, സോഷ്യൽ സയൻസ് പ്രോഗ്രാമുകളിൽ ഫീസ് നേരത്തെ ഉണ്ടായിരുന്ന 7425 രൂപ 32.99 ശതമാനം ഉയർത്തി 9875 രൂപയാക്കി. പ്രൊഫഷണൽ കോഴ്സുകളുടെ ഫീസിലും വർദ്ധനവ് ഉണ്ട്. ബിടെക് പ്രോഗ്രാമുകളുടെ കോഴ്സ് ഫീ വർഷം 16150 രൂപയിൽ നിന്ന് വർഷം 19225 ആക്കി. എംടെക് പ്രോഗ്രാമുകളിൽ 21375 രൂപയാണ് പുതുക്കിയ വാർഷിക ഫീസ്.ബിഎ എൽഎൽബി, എൽ എൽ എം കോഴ്സുകളുടെ ഫീസ് 15,000 ത്തിൽ നിന്ന് 17850 ആക്കി വർദ്ധിപ്പിച്ചു. ഇതിനെല്ലാം പുറമേ സർവകലാശാലയിൽ പുതിയ 14 കോഴ്സുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിശദമായ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ നിന്ന് ലഭ്യമാകും

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....