പൊതുവികാരം കണക്കിലെടുത്താണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് കെ.മുരളീധരൻ

ജനവികാരവും കോൺഗ്രസ് നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് കെ.മുരളീധരൻ.ഞാൻ സതീശനൊപ്പമാണെന്ന് മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തു. എന്നാൽ അതു നിഷേധിക്കാൻ ഞാൻ മെനക്കെട്ടില്ല. അതിന്റെ അർഥം നിങ്ങൾ പറഞ്ഞതാണ് ശരിയെന്നും മുരളീധരൻ വ്യക്തമാക്കി.

കോൺഗ്രസിന്റെ എംഎൽഎമാർ, എംപിമാർ, മറ്റ് സീനിയർ നേതാക്കന്മാർ തുടങ്ങിയവരുടെയെല്ലാം അഭിപ്രായം കേട്ടശേഷമാണ് ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്.തിരഞ്ഞെടുപ്പിൽ ജനങ്ങളൊക്കെ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ഫീൽഡിലിറങ്ങിയപ്പോൾ ഇത് അനുഭവപ്പെട്ടിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.തിരഞ്ഞെടുപ്പിനു ശേഷം തൻ്റെ നിയോജക മണ്ഡലത്തിൽ പോയപ്പോൾ വി.ഡി. സതീശൻ വേണം മുഖ്യമന്ത്രിയാകേണ്ടതെന്ന് വോട്ടർമാർ അഭിപ്രായപ്പെട്ടിരുന്നു. എല്ലാക്കാര്യങ്ങളും പരിഗണിച്ചാണ് ഹൈക്കമാൻഡ് തീരുമാനമെടുത്തത്.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...