ബാംഗ്ലൂർ നഗരത്തിൽ ബൈക്ക് ടാക്സി സേവനങ്ങൾക്ക് നിരോധനം. കർണാടക ഹൈക്കോടതിയാണ് ആറ് ആഴ്ചയ്ക്കകം ബംഗളൂരു നഗരത്തിൽ ബൈക്ക് ടാക്സി സേവനം നിർത്താൻ ഉത്തരവിട്ടിരിക്കുന്നത്. മെട്രോ നിരക്കുകൾ 71 ശതമാനം ഉയർത്തിയതും, ബസ് ടിക്കറ്റ് നിരക്ക് 15 ശതമാനം ഉയർത്തിയതിനും പിന്നാലെയാണ് കർണാടക ഹൈക്കോടതിയുടെ വിധി. ബൈക്ക് ടാക്സി സേവനവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിന് സംസ്ഥാന സർക്കാരിനെ മൂന്നുമാസത്തെ സമയം ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.ബംഗളൂരുവിൽ യാത്രക്കാർ വലിയതോതിൽ ആശ്രയിച്ചിരുന്ന സേവനമാണ് ബൈക്ക് ടാക്സി. നൂറുകണക്കിന് യുവാക്കളാണ് ഈ സർവീസിലൂടെ വരുമാനം കണ്ടെത്തുന്നത്. ഇവരുടെയെല്ലാം ജീവിതത്തെ താരമായി ബാധിക്കുന്നതാണ് ഹൈക്കോടതിയുടെ വിധി. ഇതിനെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് കർണാടകയിൽ ജന്മം കൊണ്ട ഓൺലൈൻ ടാക്സി സർവീസ് ആയ റാപ്പിഡോ അറിയിച്ചിട്ടുണ്ട്.2021ൽ രാജ്യത്ത് ആദ്യമായി ഇലക്ട്രിക് ബൈക്ക് ടാക്സി പോളിസി കൊണ്ടുവന്ന സംസ്ഥാനമാണ് കർണാടകം. എന്നാൽ 2024 മാർച്ചിൽ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദത്തെ തുടർന്ന് ഈ പോളിസി പിൻവലിച്ചു. സംസ്ഥാനത്ത് ബൈക്ക് ടാക്സുകളുടെ ആദർഭാവം വലിയതോതിൽ ഓട്ടോറിക്ഷ തൊഴിലാളികളെ ബാധിച്ചിരുന്നു. യാത്രക്കാർ കൂടുതലായി ബൈക്ക് ടാക്സികളെ ആശ്രയിച്ചതോടെ ഓട്ടോറിക്ഷകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയുകയും ഓട്ടോറിക്ഷ ഡ്രൈവർമാരുടെ വരുമാനം കുറയുകയും ചെയ്തു.ഏത് ഇടവഴികളിൽ കൂടെയും യാത്ര ചെയ്യാം എന്നതും, ഓട്ടോറിക്ഷകൾ മീറ്ററിട്ട് ഓടാത്തതും, കുറഞ്ഞ ചാർജും ബൈക്ക് ടാക്സികളെ ജനപ്രിയമാക്കി. കിലോമീറ്റർ 10 രൂപ നിരക്കിൽ ആയിരുന്നു ബൈക്ക് ടാക്സികൾ നഗരത്തിൽ സർവീസ് നടത്തിയിരുന്നത്. ബംഗളൂരുവിൽ ഒരു ലക്ഷത്തോളം ബൈക്ക് ടാക്സി ഡ്രൈവർമാർ ഉണ്ട് എന്നാണ് ബൈക്ക് ടാക്സി അസോസിയേഷൻ പറയുന്നത്. കർണാടക ഹൈക്കോടതിവിധി തങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും അവർ പറയുന്നു.