സംസ്ഥാനത്തിന് അധിക വരുമാനം നല്‍കുന്നതില്‍ മുന്‍പന്തിയിലാണ് വിനോദസഞ്ചാര മേഖല. കേരള ബജറ്റില്‍ വലിയ പ്രതീക്ഷയാണ് വിനോദ സഞ്ചാര മേഖലയുടെ വികസന സ്വപ്നങ്ങള്‍ക്ക് ഉള്ളത്. ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനുള്ള തുകയും വകയിരുത്തും എന്നാണ് പ്രതീക്ഷസംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയിലെ പ്രധാനപ്പെട്ട ഇടമാണ് വയനാട്. ദുരന്താനന്തരം വയനാടിന്റെ ടൂറിസം പുനര്‍നിര്‍മാണത്തിന് എന്ത് എന്നതാണ് ഉറ്റു നോക്കുന്നത്. വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കാനുള്ള പദ്ധതികളും ബജറ്റിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നുണ്ട്. 2019 ല്‍ 11.9 ലക്ഷം വിദേശ വിനോദസഞ്ചാരികള്‍ എത്തിയ കേരളത്തില്‍ 2023ലെ കണക്ക് ആശങ്കപ്പെടുത്തുന്നതാണ്. 6.5 ലക്ഷം വിദേശ വിനോദസഞ്ചാരികള്‍ മാത്രമാണ് കേരളത്തില്‍ 2023 ലെത്തിയത്. ഇതിന് പരിഹാരം കാണാന്‍ ബജറ്റില്‍ എന്ത് മാജിക്കുണ്ടാവുമെന്ന് കാത്തിരിക്കാം. കേരളത്തിന് നേട്ടം ഉണ്ടാക്കാന്‍ കഴിയുന്ന മെഡിക്കല്‍ ടൂറിസം, വെല്‍നസ് ടൂറിസം എന്നീ മേഖലകളില്‍ പ്രത്യേക ശ്രദ്ധയുണ്ടായേക്കും.