സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം

സന്തോഷ് ട്രോഫി ഫുട്ബോളിലെ പ്രാഥമിക റൗണ്ടിൽ കേരളത്തിന് വിജയത്തുടക്കം.റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് (1-0) കേരളം വിജയിച്ചത്.തിരിച്ചടി നൽകാനുള്ള റെയിൽവേസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കേരളത്തിന് മറുപടിയില്ലാത്ത ഒരു ഗോളിന്റെ ജയമുണ്ടായി. ഇടതുവിങ്ങിലൂടെയായിരുന്നു കേരളത്തിന്റെ മുന്നേറ്റങ്ങള്‍ കൂടുതലും. ഗനി അഹമ്മദ്, ഷിജിന്‍ എന്നിവരാണ് കേരളത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കിട്ടിയ അവസരങ്ങളില്‍ റെയില്‍വേസും മികച്ച കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തി. 39-ാം മിനിറ്റില്‍ റെയില്‍വേസിന്റെ മുന്നേറ്റം ശ്രമകരമായാണ് ഡിഫന്‍ഡര്‍ മനോജ് പ്രതിരോധിച്ചത്. പിന്നാലെ ആദ്യപകുതി അവസാനിച്ചു.ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം ഗോള്‍ കണ്ടെത്താനായി റെയില്‍വേസ് മുന്നേറ്റങ്ങള്‍ ശക്തമാക്കി. 64-ാം മിനിറ്റില്‍ റെയില്‍വേസ് താരത്തിന്റെ ഷോട്ട് ഗോളിനടുത്തെത്തി. ഗോള്‍കീപ്പര്‍ ഹജ്മല്‍ പന്ത് തടയാന്‍ ശ്രമിച്ചെങ്കിലും പന്ത് ഗോള്‍ വരയ്ക്കടുത്തെത്തി. പിന്നാലെ ഉഗ്രന്‍ ഗോള്‍ ലൈന്‍ സേവിലൂടെ മനോജ് ഒരിക്കല്‍ കൂടി കേരളത്തെ രക്ഷിച്ചു. പ്രതീക്ഷ നൽകുന്ന വിജയമെന്ന് കേരള പരിശീലകൻ ബിബി തോമസ് 24 നോട് പറഞ്ഞു. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം മൽസരത്തിൽ കേരളം ലക്ഷദ്വീപിനെ നേരിടും.

Leave a Reply

spot_img

Related articles

അഫ്‌ഗാനിസ്ഥാനെതിരെ ടി20 പരമ്പര ഇന്ത്യയ്ക്ക്

സഞ്ജുവിന്റെ വെടിക്കെട്ട് ഫിഫ്‌റ്റിയോടെ രണ്ടാം ടി20യിലും വിജയം.ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും സഹിതം 57...

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...