കണ്ണൂർ ചെങ്കൽപ്പണയിൽ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ ചെങ്കൽപ്പണയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാൽ വർമൻ ആണ് മരിച്ചത്. കണ്ണൂർ പയ്യന്നൂർ ഒയോളത്താണ് അപകടം ഉണ്ടായത്. ടിപ്പറിൽ ചെങ്കല്ല് കയറ്റുന്നതിനിടെ പണയിലെ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. പരുക്കേറ്റ ടിപ്പർ ഡ്രൈവർ എരമം സ്വദേശി ജിതിൻ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം ഉണ്ടായപ്പോൾ മറ്റ് തൊഴിലാളികൾ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി.കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നാളെ മുതൽ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. 24,25,26 തീയതികളിലാണ് കണ്ണൂർ പൈതൽമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ പ്രവേശനം നിരോധിച്ചിരിക്കുന്നത്. ജില്ലയിൽ റെഡ് അലേർട്ട് മുന്നറിയിപ്പുള്ള പശ്ചാത്തലത്തിലാണ് നടപടി.അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ മുതൽ വരുന്ന നാല് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പും നിലവിലുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...