പാലക്കാട്ടെ വെണ്ണക്കരയിലെ 48-ാം നമ്പർ ബൂത്തിൽ സംഘർഷം. ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചോദിച്ചെന്ന് ആരോപിച്ച് ബിജെപി,എൽഡിഎഫ് പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയത്. ബൂത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തടയാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി.പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുത്തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസെത്തി.എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ അനാവശ്യമായി സംഘര്‍ഷം ഉണ്ടാക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് സ്ഥാനാര്‍ത്ഥികളും എത്തുന്നുണ്ടല്ലോയെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.തെരഞ്ഞെടുപ്പിന്റെ ഫോട്ടോഫിനിഷിൽ നിൽക്കുന്ന സമയത്താണ് വെണ്ണക്കരയിൽ സംഘർഷം ഉണ്ടാകുന്നത്. വെണ്ണക്കരയിൽ യുഡിഎഫ് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ. മറ്റു പല ബൂത്തുകളിലും യുഡിഎഫിന്റെ പ്രവർത്തകരെ ഇപ്പോൾ കാണാനേയില്ല.ഇലക്ഷൻ അലങ്കോലമാക്കാനാണ് ശ്രമമെന്നും പി സരിൻ വ്യക്തമാക്കി