ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെതിരെ വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്.മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും, മതം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധത്തിലും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചെന്നാണ് പരാതി. ഗോപാലകൃഷ്ണന്‍ എന്ന പേര് പേരുപയോഗിച്ച് സ്ഥാനാര്‍ഥി ദൈവമായി സ്വയം പ്രഖ്യാപിക്കുന്നെന്നും പരാതിയില്‍ പറയുന്നു.ഗുരുവായൂര്‍ എല്‍ഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി സുമേഷാണ് പരാതി നല്‍കിയത്.വര്‍ഗീയ നിലപാട് തുടരുകയും നിരന്തരം കമ്മീഷനെ പോലും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനമാണ് ബിജെപി സ്ഥാനാര്‍ഥി സ്വീകരിക്കുന്നതെന്നും എല്‍ഡിഎഫ് ചൂണ്ടിക്കാട്ടി.

