‘ഗുണ്ട ബിനു’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ ശരത് ഉണ്ണിത്താൻ അന്തരിച്ചു

ഗുണ്ട ബിനു’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ ശരത് ഉണ്ണിത്താൻ അന്തരിച്ചു. അമേരിക്കയിലെ അറ്റ്ലാൻ്റയിലായിരുന്നു അന്ത്യം.അടുത്തിടെയാണ് ജോലിയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ എത്തിയത്. കുഴഞ്ഞു വീണ ഉടൻ ബിനുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാവേലിക്കര കറ്റാനം സ്വദേശിയാണ്.കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും ശരത് പ്രവർത്തിച്ചിട്ടുണ്ട്. ഗുണ്ടാ കഥാപാത്രത്തിലൂടെയാണ് ബിനു ശ്രദ്ധേയനായത്. വലിയ മീശയും പേടിപ്പെടുത്തുന്ന ഭാവവുമുള്ള, എന്നാല്‍ കുട്ടികളുടെ സ്വഭാവം കാണിക്കുന്ന ഗുണ്ടാ കഥാപാത്രത്തെയാണ് ശരത് കൂടുതലായും അവതരിപ്പിച്ചിരുന്നത്.മാര്‍ച്ച്‌ 31ന് ശരത്തിന്റെ പിറന്നാളായിരുന്നു. ജന്മദിനത്തിലാണ് അവസാന പോസ്റ്റ് പങ്കുവച്ചത്.

Leave a Reply

spot_img

Related articles

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...

ഇപ്പോള്‍ ദില്ലി കണ്ടത് വെറും ‘ട്രെയിലർ’ മാത്രമാണെന്നു സിജെപി വക്താവ് അശുതോഷ് റാങ്ക

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച്‌ ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക.കേന്ദ്ര സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍...

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ചിങ്ങവനം പൊലീസ് പിടികൂടി .വാഹനം പാർക്ക് ചെയ്യാൻ സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിനെ തുടർന്ന്...

കുറുവാ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി

ആലപ്പുഴ മണ്ണഞ്ചേരിയിലെ കുറുവ സംഘം മോഷണക്കേസിൽ പ്രോസിക്യൂഷന് തിരിച്ചടി.കേസിലെ രണ്ടാംപ്രതി കട്ടുപൂച്ചനെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.മോഷണക്കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടാണ്...