‘ഇടത് മുന്നണി വിവാദങ്ങൾ ഒഴിവാക്കണം; വിവാദ തീരുമാനങ്ങളിലേക്ക് സർക്കാർ കടക്കരുത്’; സിപിഐ

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ തീരുമാനങ്ങളിലേക്ക് സർക്കാർ കടക്കരുതെന്ന് സിപിഐ. സർക്കാരും എൽഡിഎഫും ജനങ്ങളുടെ വിശ്വാസം ആർജിക്കുന്ന നടപടികളിലേക്ക് കടക്കണം. പൊതുവിതരണവും ക്ഷേമകാര്യങ്ങളും മെച്ചപ്പെടുത്തണം. നിർദേശങ്ങൾ എൽഡിഎഫ് നേതൃത്വത്തെ അറിയിക്കാനും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ധാരണയായി.തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇടത് മുന്നണി വിവാദങ്ങൾ ഒഴിവാക്കണമെന്ന് സിപിഐ. ഭരണവകുപ്പുകൾ ഇനിയും മെച്ചപ്പെടണമെന്നും സിപിഐ എക്സിക്യൂട്ടീവിൽ അഭിപ്രായം ഉയർന്നു. തദ്ദേശ തെരഞ്ഞെടുപ്പ് സാധാരണ പാർട്ടി പ്രവർത്തകരുടെയും മുന്നണി പ്രവർത്തകരുടെയും തെരഞ്ഞെടുപ്പാണ്. ആ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നതിനായി സർക്കാർ വിവാദങ്ങളിലേക്ക് പോകരുതെന്നാണ് നിർദേശം.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...