നിയമസഭാ സമ്മേളനം നവംബർ 30 മുതൽ; ഒമ്പത് ബില്ലുകൾ പരിഗണിക്കും

പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ ചേരും. ഒമ്പത് ദിവസമാണ് സഭ സമ്മേളിക്കുക. ഇതിൽ എട്ട് ദിവസം നിയമനിർമാണത്തിനും ഒരു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കുമായി നീക്കിവച്ചിട്ടുണ്ട്. സുപ്രധാനമായ ഒമ്പത് ബില്ലുകൾ സമ്മേളനകാലയളവിൽ സഭയുടെ പരിഗണനയ്ക്ക് വരും.കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ, സർവകലാശാലകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട പിഎസ്‌സിയുടെ അധിക ചുമതലകൾ സംബന്ധിച്ച ഭേദഗതി ബിൽ, കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ഭേദഗതി ബിൽ, രണ്ട് സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ, കേരള സ്വകാര്യ സർവകലാശാലകളും കേരള നോളജ് വാലിയും സംബന്ധിച്ച ബിൽ, കേരള ധനസംബന്ധമായ ഉത്തരവാദിത്ത ഭേദഗതി ബിൽ, കേരള സിദ്ധാർഥൻ റാഗിങ് നിരോധനവും വിദ്യാർഥി ക്ഷേമവും ബിൽ, കേരള കായികതാരങ്ങളുടെ ക്ഷേമവും കായിക വികസനവും ഭരണനിർവഹണവും ബിൽ എന്നിവയാണ് സഭ പരിഗണിക്കുക.നിയമനിർമാണത്തിനായി മാത്രം ചേർന്ന രണ്ടാം സമ്മേളനം പിരിഞ്ഞ് ഒരു മാസത്തിനുശേഷം വീണ്ടും നിയമനിർമാണത്തിനായി സഭ സമ്മേളിക്കുന്നുവെന്ന പ്രത്യേകതയും മൂന്നാം സമ്മേളനത്തിനുണ്ട്.പതിനഞ്ചാം കേരള നിയമസഭ പാസാക്കി ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചിരുന്ന 2025ലെ കേരള സ്വകാര്യ സർവകലാശാലാ ബിൽ പിൻവലിക്കുന്നതിനുള്ള ഉപക്ഷേപവും ഈ സമ്മേളനത്തിൽ പരിഗണിക്കും. ബിൽ തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് രണ്ടാം സമ്മേളനത്തിൽ സഭ ഉപക്ഷേപം പാസാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചിരുന്ന ബിൽ ഗവർണർ സന്ദേശത്തോടൊപ്പം നിയമസഭയ്ക്ക് തിരിച്ചുനൽകിയിട്ടുണ്ട്.അതേസമയം, നിയമസഭാ സമ്മേളനകാലത്ത് സന്ദർശകരുടെ എണ്ണത്തിൽ വർധനയുണ്ടായ സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാനും ഉദ്ദേശിക്കുന്നുണ്ട്. സന്ദർശകരുടെ വർധനമൂലമുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് നീക്കം.

Leave a Reply

spot_img

Related articles

ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റത്തിന് സർക്കാർ; സുപ്രധാന ബിൽ ചൊവ്വാഴ്ച നിയമസഭയിൽ

ഉന്നതവിദ്യാഭ്യാസ, ഗവേഷണ, വ്യവസായ മേഖലകളെ സംയോജിപ്പിച്ച് സംസ്ഥാനത്ത് നോളജ് വാലി സ്ഥാപിക്കാൻ യുഡിഎഫ് സർക്കാർ. സ്വകാര്യ, വിദേശ സർവകലാശാലകൾക്ക് ഉൾപ്പെടെ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുടെ...

വിദേശത്തുള്ള പ്രതിപക്ഷ എംപിമാർ നാളെ തിരിച്ചെത്തണമെന്ന് ഇന്ത്യാ സഖ്യം; കെ. സുധാകരന്റെ കാര്യത്തിൽ അനിശ്ചിതത്വം

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ വിദേശത്തുള്ള പ്രതിപക്ഷ എംപിമാരോട് അടിയന്തരമായി തിരിച്ചെത്താൻ ഇന്ത്യാ സഖ്യം നിർദേശം നൽകി. ഞായറാഴ്ച രാവിലെ പത്ത്...

പൂജാ ബമ്പർ നറുക്കെടുപ്പ്; 12 കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ JC...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ടിന്റെ രണ്ടാം ഗഡുവായി 2,029.15 കോടി അനുവദിച്ചു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ടിന്റെ രണ്ടാം ഗഡുവായി 2,029.15 കോടി അനുവദിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ അനുമതി നല്‍കി.തദ്ദേശ സ്ഥാപനങ്ങളുടെ...